IndiaLatest

മദ്യം കുടിച്ച്‌ എലികള്‍; അറസ്റ്റ് ചെയ്ത് പൊലീസ്

“Manju”

60 ബോട്ടിൽ മദ്യം കുടിച്ച് എലികൾ; അറസ്റ്റ് ചെയ്ത് പൊലീസ് | Madhya Pradesh  Police 'Arrests' Rat For Drinking 60 Bottles Of Seized Liquor, Other  Rodents Play Hide & Seek | Madhyamam
ഭോപ്പാല്‍: രസകരമായ ഒരു സംഭവമാണ് മധ്യപ്രദേശിലെ ചിന്ദ്വാരയില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഒരു പൊലീസ് സ്റ്റേഷനില്‍ നിന്നും 60 കുപ്പി മദ്യം കാണായതായിരുന്നു സംഭവം.
പക്ഷേ മദ്യം കാണാതായതിന് പൊലീസ് നല്‍കിയ വിശദീകരണമാണ് എല്ലാവരുടേയും കൗതുകത്തിന് കാരണമായത്. 60 കുപ്പി മദ്യവും എലികള്‍ കുടിച്ചു തീര്‍ത്തുവെന്നായിരുന്നു വിശദീകരണം.
മദ്യം കുടിച്ചുവെന്ന് സംശയിക്കുന്ന എലികളിലൊന്നിനെ പൊലീസ് അറസ്റ്റ ചെയ്യുകയും ചെയ്തു. അതേസമയം, എലികളാണോ മദ്യം കുടിച്ചതെന്ന് ഇനിയും ഉറപ്പിക്കാനായിട്ടില്ല. പക്ഷേ എലി മദ്യം കുടിച്ചുവെന്ന കൗതുകത്തിനപ്പുറം ഗൗരവമേറിയ വിഷയമാണിത്. കേസിന്റെ തൊണ്ടിയായി സൂക്ഷിച്ച മദ്യം എലികള്‍ കുടിച്ചുവെന്നതാണ് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്.
അതേസമയം, ഒരു എലിയെ പിടികൂടാൻ കഴിഞ്ഞുവെങ്കിലും ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്ബോള്‍ തൊണ്ടിമുതല്‍ ഹാജരാക്കാൻ എന്തു ചെയ്യുമെന്ന ആശങ്കയാണ് പൊലീസിനെ അലട്ടുന്നത്. എന്തായാലും പൊലീസിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ ഔദ്യോഗികമായൊരു വിശദീകരണം ഇതുവരെ പുറത്ത് വന്നിട്ടില്ല.

Related Articles

Back to top button