IndiaLatest

സിൽവർ ജൂബിലി ആഘോഷം ; അവലോകന യോഗം ചേർന്നു.

“Manju”

ന്യൂഡൽഹി : ശാന്തിഗിരി ആശ്രമം സാകേത് ബ്രാഞ്ചിൽ സിൽവർജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള അവലോകന യോഗം ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ഇന്ന് (13-11-2023 തിങ്കളാഴ്ച) വൈകിട്ട് 7.00 മണിക്ക് ചേർന്ന അവലോകനയോഗത്തിൽ നവംബർ 16 ന് ന്യൂഡൽഹിയിലെത്തുന്ന ആശ്രമം ഗുരുസ്ഥാനീയ അഭിവന്ദ്യശിഷ്യപൂജിതയുടെ സ്വീകരണവുമായി ബന്ധപ്പെട്ടും, തുടർന്ന് നടക്കുന്ന പുതിയ പ്രാർത്ഥനാലയ സമർപ്പണം, 17നും 19 നും 20 നും നടക്കുന്ന പൊതു സമ്മേളനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങൾ സ്വാമി വിലയിരുത്തി.

16ന് ന്യൂഡൽഹി എയർപ്പോർട്ടിലെത്തുന്ന ഗുരുസ്ഥാനീയയെ സന്ന്യാസിമാരും ഗൃഹസ്ഥരും ചേർന്ന് സ്വീകരിക്കും.
നവംബർ 17, 19, 20 തീയതികളിലായി നടക്കുന്ന വിവിധ സമ്മേളനങ്ങളിൽ നിരവധി വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുക്കും. ഡൽഹിയ്ക്കു പുറമേ കേരളത്തിനകത്തും പുറത്തുമുള്ള ഗുരുഭക്തർ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി സാകേതിലുള്ള ശാന്തിഗിരി ആശ്രമം ബ്രാഞ്ചിൽ എത്തിച്ചേരും.

Related Articles

Back to top button