KeralaLatest

കുറഞ്ഞ വിലയില്‍ 5ജി ഫോണുമായി റെഡ്മി

“Manju”

കുറഞ്ഞ വിലയില്‍ ഒരു 5ജി സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി റെഡ്മി. റെഡ്മി സി സീരീസിലെ പുതിയ ഫോണ്‍ ഡിസംബര്‍ 6ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്ബനി എക്‌സിലൂടെ സ്ഥിരീകരിച്ചു.

ഒരു വര്‍ഷം മുമ്ബ് പുറത്തിറക്കിയ റെഡ്മി 12 സിയുടെ പിന്‍ഗാമിയായി റെഡ്മി 13 സി 5ജി (Redmi 13C 5G ) വേരിയന്റാണ് കമ്ബനി ഡിസംബര്‍ 6 ന് ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കുക.

ആകര്‍ഷകമായ #StarShineDesign-ല്‍, നിങ്ങളുടെ കൈകളിലേക്ക് കോസ്‌മോസ് സന്നിവേശിപ്പിച്ചുകൊണ്ട് ഏറ്റവും പുതിയ #Redmi13C ലോഞ്ച് ചെയ്യുന്നു. പുതുമയുടെ സമ്ബൂര്‍ണ്ണ സമ്മിശ്രണത്തോടെ ഈ പ്രപഞ്ച സൗന്ദര്യത്തിന് സാക്ഷ്യം വഹിക്കാന്‍ തയ്യാറാകൂ. 2023 ഡിസംബര്‍ 6-ന് ലോഞ്ച് ചെയ്യുന്നു” – എന്നാണ് റെഡ്മി 13 സിയുടെ ലോഞ്ച് സ്ഥിരീകരിച്ച്‌ കമ്ബനി ട്വിറ്ററില്‍ കുറിച്ചത്. വരാന്‍ പോകുന്ന ഫോണിന്റെ ഫീച്ചറുകള്‍ സംബന്ധിച്ച വിവരങ്ങളൊന്നും റെഡ്മി പുറത്തുവിട്ടിട്ടില്ല. അതിനാല്‍ത്തന്നെ ലോഞ്ചിന് ശേഷമേ ഈ ഫോണിലെ ഫീച്ചറുകള്‍ സ്ഥിരീകരിക്കാനാകൂ.

നൈജീരിയയില്‍ പുറത്തിറക്കിയ റെഡ്മി 13Cയില്‍ മീഡിയടക് ഹീലിയോ G85 ചിപ്പ് ആണ് നല്‍കിയിരുന്നത്. ഇത് 4ജി കണക്ടിവിറ്റി പിന്തുണയാണ് നല്‍കുന്നത്. അതേസമയം ഇന്ത്യയില്‍ കമ്ബനി അവതരിപ്പിക്കുക റെഡ്മി 13 സി 5ജി വേരിയന്റ് ആയിരിക്കും. ഇത് പൂര്‍ണ്ണമായും ഒരു പുതിയ മോഡലായിരിക്കും എന്നാണ് ഗാഡ്ജറ്റ് 360 ഡിഗ്രി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയില്‍ അവതരിപ്പിക്കുന്ന റെഡ്മി 13 സി 5ജി വേരിയന്റിന്റെ പ്രോസസര്‍ ഏത് ആയിരിക്കും എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. അതേസമയം ഇത് 8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും വാഗ്ദാനം ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. 15000 രൂപയില്‍ താഴെ വിലയിലാണ് റെഡ്മി 13 സി 5ജി ഇന്ത്യയില്‍ അവതരിപ്പിക്കുക.

Related Articles

Back to top button