KeralaLatest

മലപ്പുറത്തിന്‌ സംസ്ഥാന ശാസ്‌ത്രോത്സവത്തിൽ ഓവറോൾ

“Manju”

ശാസ്‌ത്ര, സാമൂഹ്യശാസ്‌ത്ര, ഗണിതശാസ്‌ത്ര, ഐടി, പ്രവൃത്തിപരിചയ മേളയിൽ 1442 പോയിന്റുമായി ഓവറോൾ കീരിടംനേടി മലപ്പുറം ജില്ല. നാലുദിവസം നീണ്ട മേളകൾ ആവേശകരമായിരുന്നു. മലപ്പുറം രണ്ടാംദിവസം മുതൽ അവസാനദിവസംവരെ മേൽകൈ നിലനിർത്തിയിരുന്നു. പാലക്കാടിനെ പിന്തള്ളിയാണ്‌ മലപ്പുറത്തിന്റെ നേട്ടം. കഴിഞ്ഞ വർഷം ഓവറോൾ നേടിയ ടീമായിരുന്നു പാലക്കാട്.

180 മത്സരങ്ങൾ അവസാനിച്ചപ്പോൾ മലപ്പുറത്തിന്‌ 26 ഇനങ്ങളിൽ ഒന്നാം സ്ഥാനവും 13 രണ്ടാം സ്ഥാനവും 15 മൂന്നാം സ്ഥാനവും 245 എ ഗ്രേഡ്, 11 ബി ഗ്രേഡുകളുമാണ് ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 1350 പോയിന്റാണ്. കണ്ണൂരും കോഴിക്കോടും തൃശൂരും 1333ഉം 1332ഉം 1322ഉം പോയിന്റുമായി മൂന്നും നാലും അഞ്ചും സ്ഥാനം നേടി.

കാസർകോട് കാഞ്ഞങ്ങാട്‌ ദുർഗ എച്ച്എസ്എസ്‌ 142 പോയിന്റുമായി മികച്ച സ്കൂളെന്ന നേട്ടം കൈവരിച്ചു. ഇടുക്കി കൂമ്പനപ്പാറ ഫാത്തിമ മാതാ ജിഎച്ച്എസ്എസ്‌ 138 പോയിന്റുനേടി രണ്ടാം സ്ഥാനവും 134 പോയിന്റുമായി തൃശൂർ പാണങ്ങാട് എച്ച്എസ്എസ്‌ മൂന്നാം സ്ഥാനവും നേടി.

എറണാകുളം മാണിക്കമംഗലം സെന്റ്‌ ക്ലയർ ഓറൽ സ്‌കൂൾ ഫോർ ദ ഡെഫാണ്‌ സ്‌പെഷ്യൽ സ്‌കൂൾ ശാസ്‌ത്രോത്സവത്തിൽ കേൾവി പരിമിതരുടെ വിഭാഗത്തിൽ ഒന്നാമതെത്തിയത്‌. കോഴിക്കോട് എരഞ്ഞിപ്പാലം കരുണ സ്‌പീച്ച്‌ ആൻഡ്‌ ഹിയറിങ്‌ സ്‌കൂൾ ഫോർ ദ ഡെഫും മലപ്പുറം വാഴക്കാട്‌ കാരുണ്യ ഭവൻ സ്‌കൂൾ ഫോർ ദ ഡെഫും രണ്ടും മൂന്നും സ്ഥാനം നേടി. കാഴ്‌ച പരിമിതരുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്തിയത് കോട്ടയം കാഞ്ഞിരപ്പള്ളി അസീസി സ്‌കൂൾ ഫോർ ദ ബ്ലൈൻഡ്‌ ആണ്. കോഴിക്കോട്‌ റഹ്മാനിയ വിഎച്ച്‌എസ്‌എസ്‌ ഫോർ ഹാൻഡികാപ്ഡ്‌ രണ്ടും പാലക്കാട്‌ കോട്ടപ്പുറം എച്ച്‌കെസിഎംഎം ബ്ലൈൻഡ്‌ സ്കൂൾ മൂന്നാം സ്ഥാനവും നേടി

Related Articles

Back to top button