KeralaLatest

ഡോ.രാകേഷ് ശർമ ആശ്രമസന്ദർശനം നടത്തി

“Manju”

പോത്തൻകോട് : നാഷണൽ കമ്മീഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിനിലെ (NCISM) ബോർഡ് ഓഫ് ദ എത്തിക്സ് ആന്റ് രജിസ്ട്രേഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ പ്രസിഡന്റ് പ്രൊഫ.ഡോ.രാകേഷ് ശർമ ഡിസംബർ 4ന് ആശ്രമം സന്ദർശിച്ചു. പഞ്ചാബ് ഗവൺമെന്റ് ആയുർവേദ ഡയറക്ടറായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബനാറസ് ആയുർവേദ കോളേജ് മേധാവി ഡോ. കമലേഷ് ദ്വിവേദി ഒപ്പമുണ്ടായിരുന്നു. ആശ്രമം ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് ജനറൽ മാനേജർ (കോര്‍ഡിനേഷന്‍) രാജീവ് ദേവരാജ്, നാഷണല്‍ കമ്മീഷൻ ഫോര്‍ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ എത്തിക്സ് കമ്മിറ്റി എക്സ്പര്‍ട്ട് അംഗമായ ഡോ.അഭിൽ മോഹൻ എന്നിവർ ആശ്രമകാര്യങ്ങൾ അവരോട് വിശദീകരിച്ചു.

ഡോ.രാകേഷ് ശർമ ഹെല്‍ത്ത്കെയര്‍ സോണില്‍ സന്ദർശനം നടത്തിയപ്പോള്‍

തുടര്‍ന്ന് ശാന്തിഗിരി ഹെല്‍ത്ത് കെയര്‍ സോണില്‍ സിദ്ധ മെഡിക്കല്‍ കോളേജ്, ആയുര്‍വേദ സിദ്ധ മരുന്ന് നിര്‍മ്മാണ ശാല, സിദ്ധ എക്സ്റ്റേണല്‍ തെറാപ്പി ബ്ലോക്ക് എന്നിവിടങ്ങളും സന്ദർശിച്ചു. ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഡി.കെ. സൗന്ദരരാജന്‍, വൈസ് പ്രിന്‍സിപ്പല്‍ പി.ഹരിഹരന്‍, ഡോ.ജി. മോഹനാംബിഗൈ, ഡോ.ജെ. നിനപ്രിയ, ഡോ. പ്രകാശ് എസ്.എല്‍. ഡോ.കിരണ്‍ സന്തോഷ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

 

Related Articles

Back to top button