InternationalLatest

വാട്സ്ആപ്പ് വോയിസ് മെസ്സേജുകൾക്ക് ഇനി വേവ്ഫോം

“Manju”

വാട്സ്ആപ്പ് വോയിസ് മെസ്സേജുകൾക്ക് പുതിയ വോയിസ് വേവ്ഫോം ഡിസൈൻ ഇന്ന് മുതൽ അവതരിപ്പിക്കുന്നതായി റിപ്പോർട്ട്. വാബീറ്റഇൻഫോയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. ആൻഡ്രോയിഡ്, ഐഓഎസ് ബീറ്റ ഉപയോക്താക്കൾക്കാണ് പുതിയ അപ്ഡേറ്റ് ഇന്ന് മുതൽ ലഭിക്കുക. അതായത് ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കിൽ പുതിയ മാറ്റം ഉടൻ തന്നെ ലഭ്യമാകും.
റിപ്പോർട്ട് പ്രകാരം, ഫീച്ചർ എനേബിൾ ചെയ്തിട്ടുണ്ടെങ്കിൽ ഉപയോക്താകൾക്ക് വോയിസ് മെസ്സേജുകൾ വേവ്ഫോമിൽ കാണാൻ സാധിക്കും. എന്നാൽ ഫീച്ചർ എനേബിൾ ചെയ്യാത്ത ഒരാളിൽ നിന്നുള്ള മെസ്സേജ് വേവ്ഫോമിൽ കാണാൻ കഴിഞ്ഞേക്കില്ല.
വേവ്ഫോം മാത്രമല്ല വാട്സ്ആപ്പിൽ കമ്പനി കൊണ്ടുവരാൻ പോകുന്ന പുതിയ ഫീച്ചർ. ചാറ്റ് ബബിളുകളെ കൂടുതൽ മനോഹരമാക്കാനും വാട്സ്ആപ്പ് ഉദ്ദേശിക്കുന്നുണ്ട്. അതിന്റെ പണിപ്പുരയിലാണ് മെറ്റ ഉടമസ്ഥതയിലുള്ള കമ്പനി. എന്നാൽ ഈ ഈ ഫീച്ചർ എല്ലാവർക്കും ലഭ്യമാകാൻ അല്പം സമയമെടുക്കും
ഉപയോക്താക്കൾക്ക് ഇമോജിസിലൂടെയും മെസ്സേജുകൾക്ക് റിയാക്ഷൻ നൽകാൻ കഴിയുന്ന പുതിയ ഫീച്ചറും വാട്സ്ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്നുണ്ട്. ഫെയ്‌സ്‌ബുക്ക്‌, ഇൻസ്റ്റാഗ്രാം, മെസ്സഞ്ചർ തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ നിലവിൽ ഈ ഫീച്ചർ ലഭ്യമാണ്. അതിലെ സമാനമായ രീതിയിൽ ആകും വാട്സ്ആപ്പിലും ഫീച്ചർ അവതരിപ്പിക്കുക എന്നാണ് വിവരം.

Related Articles

Back to top button