IndiaLatest

മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്

“Manju”

ന്യൂഡല്‍ഹി: മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായി ഡോ.മോഹൻ യാദവും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി വിഷ്ണു ദേവ് സായിയും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, മുതിര്‍ന്ന ബിജെപി നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. മുഖ്യമന്ത്രിമാരുടെ പേരുകള്‍ പ്രഖ്യാപിച്ചെങ്കിലും മന്ത്രിസഭാംഗങ്ങളെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

മദ്ധ്യപ്രദേശില്‍ ജഗദീഷ് ദേവ്ദ, രാജേഷ് ശുക്ല എന്നിവര്‍ ഉപമുഖ്യമന്ത്രിമാരാകും. മുൻ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര തോമര്‍ സ്പീക്കറായി ചുമതലയേല്‍ക്കും. പുതിയ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനം കൂടുതല്‍ പുരോഗതിയിലേക്ക് ഉയരുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. ഛത്തീസ്ഗഡില്‍ വിജയ് ശര്‍മ്മ, അരുണ്‍ സാവോ എന്നിവരാണ് ഉപമുഖ്യമന്ത്രിമാരായി ചുമതലയേല്‍ക്കുന്നത്. മുൻ മുഖ്യമന്ത്രി രമണ്‍ സിംഗ് സ്പീക്കറാകും.

അതേസമയം രാജസ്ഥാനില്‍ മറ്റന്നാളാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രിയായി ഭജൻ ലാല്‍ ശര്‍മ്മ അധികാരമേല്‍ക്കും. മുൻ മുഖ്യമന്ത്രി വസുന്ധര രാജെയാണ് ഭജൻലാല്‍ ശര്‍മ്മയുടെ പേര് നിയമസഭാ കക്ഷി യോഗത്തില്‍ നിര്‍ദ്ദേശിച്ചതെന്ന് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ദിയാകുമാരി, പ്രേംചന്ദ് ബട്വ എന്നിവരാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. വാസുദേവ് ദേവ്‌നാനിയാണ് സ്പീക്കര്‍.

Related Articles

Back to top button