KeralaLatest

സേഫ് വാട്ടർ ക്യാമ്പയിൻ

“Manju”

അഖിൽ ജെ എൽ

 

പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണ പരിപാടിയായ ആരോഗ്യ ജാഗ്രതയുടെ ഭാഗമായി ജില്ലയിൽ മെയ് 27 മുതൽ 29 വരെ സേഫ് വാട്ടർ ക്യാമ്പയിൻ നടത്തിവരികയാണ്. ജലജന്യരോഗങ്ങളെ പ്രതിരോധിക്കുവാൻ വിവിധ വകുപ്പുകളുമായി സഹകരിച്ച് പൊതുജനപങ്കാളിത്തത്തോടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയാണ് ക്യാമ്പയ്നിന്റെ ലക്ഷ്യo. കുടിവെള്ള സ്ത്രോതസ്സുകളുടെ ക്ലോറിനേഷൻ കുടിവെള്ളത്തിൻ്റെ ഗുണനിലവാര പരിശോധനയും നടത്തിവരുന്നു. ജലദൗർലഭ്യമുള്ള പ്രദേശങ്ങളിലും, ജലജന്യരോഗങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ള പ്രദേശങ്ങളിലും പ്രത്യക ശ്രദ്ധ പുലർത്തുന്നു.

അതിഥി തൊഴിലാളികൾക്കിടയിൽ കോളറ പോലെയുള്ള സാംക്രമിക രോഗങ്ങൾ മുൻ വർഷങ്ങളിൽ ഉണ്ടായിട്ടുള്ളതിനാൽ തൊഴിൽ വകുപ്പിൻറെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ക്യാമ്പുകളിലെ പരിശോധന ശക്തിപ്പെടുത്തിയിട്ടുണ്ട്. ശുദ്ധമായ കുടിവെള്ളവും, മറ്റ് ശുചിത്യ സൗകര്യങ്ങളും ഇവിടങ്ങളിൽ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരുന്നു.

പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്തിട്ടുള്ള ഹോട്ട് സ്പോട്ടുകളായ പ്രദേശങ്ങൾ ,ജലദൗർലഭ്യമുള്ള പ്രദേശങ്ങൾ, പ്രളയ സാധ്യതാ മേഖലകൾ എന്നിവ ലിസ്റ്റ് ചെയ്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്യത്തിൽ കർമ്മ പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. വാർഡ്തല ശുചിത്വ സമിതികളുടെയും ആരോഗ്യ സേനയുടെയും, കുടുംബശ്രീ പ്രവർത്തകരുടെയും, പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.

മഴക്കാലത്തിന് മുന്നോടിയായി വീടുകളിലും കിണർ വെള്ളം ഉപയോഗിക്കുന്നവർ അവ വൃത്തിയാക്കേണ്ടതും, ക്ലോറിനേഷൻ നടത്തേണ്ടതുമാണ്. ടാങ്കുകൾ കഴുകി വൃത്തിയാക്കുകയുo വേണം. മഴക്കാലത്തിന് മുൻപേ വീടും പരിസരവും വൃത്തിയാക്കുന്നതിലൂടെയും ശുചിത്വ ശീലങ്ങളിൽ കൂടിയും മഴക്കാല രോഗങ്ങളെ നമുക്ക് ഫലപ്രദമായി തടയുവാൻ സാധിക്കും

Related Articles

Back to top button