IndiaKeralaLatest

ഗാന്ധി ഫോട്ടോ പ്രദര്‍ശനം

“Manju”

തി​രു​വ​ന​ന്ത​പു​രം: മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്‌​ തൈ​ക്കാ​ട് ഗ​വ.​കോ​ള​ജ് ഓ​ഫ് ടീ​ച്ച​ര്‍ എ​ജു​ക്കേ​ഷ​നി​ല്‍ സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി ഫോ​ട്ടോ പ്ര​ദ​ര്‍​ശ​നം ശ്ര​ദ്ധേ​യ​മാ​യി. ഗാ​ന്ധി​ജി​യു​ടെ ജീ​വി​ത​ത്തി​ലെ പ്ര​ധാ​ന സം​ഭ​വ​വി​കാ​സ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രു​ന്നു പ്ര​ദ​ര്‍​ശ​നം.
ഗാ​ന്ധി​പീ​സ് ഫൗ​ണ്ടേ​ഷ​നും ഗാ​ന്ധി ദ​ര്‍​ശ​ന്‍ സ​മി​തി​യും സം​യു​ക്ത​മാ​യി ‘ഗാ​ന്ധി സ്മൃ​തി’ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ്ര​ദ​ര്‍​ശ​നം കോ​ളേ​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​കെ.​രാ​ജേ​ശ്വ​രി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.ഗാ​ന്ധി​സ്മൃ​തി സെ​മി​നാ​ര്‍ ഗാ​ന്ധി​യ​ന്‍ ചി​ന്ത​ക​നാ​യ ഡോ.​പി.​വി​ശ്വ​നാ​ഥ​ന്‍ നാ​യ​ര്‍ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.
‘​ഗാ​ന്ധി​ജി​യും അ​ടി​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ​വും’ എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ന്ന സെ​മി​നാ​റി​ല്‍ കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ലാ ഗാ​ന്ധി​യ​ന്‍ പ​ഠ​ന കേ​ന്ദ്രം മു​ന്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജെ.​എം.​റ​ഹിം പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​കെ.​രാ​ജേ​ശ്വ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗാ​ന്ധി പീ​സ് ഫൗ​ണ്ടേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളാ​യ വി.​സു​കു​മാ​ര​ന്‍ ,ഡോ.​പി.​പ്ര​താ​പ​ന്‍, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ര്‍​മാ​രാ​യ കൃ​ഷ്ണ.​എം.​എ​സ്, അ​ഖി​ല്‍ മോ​ഹ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Related Articles

Back to top button