KeralaLatestThiruvananthapuram

ഒരു മാസത്തിനിടെ യാഥാര്‍ത്ഥ്യമായത് എട്ട് പ്ലാസ്മ തെറാപ്പി ചികിത്സ

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ ചെറുത്തു തോല്‍പ്പിക്കാനുള്ള പോരാട്ടത്തില്‍ രോഗവിമുക്തരും പങ്കാളികളായപ്പോള്‍ ഒരു മാസത്തിനിടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യാഥാര്‍ത്ഥ്യമായത് എട്ട് പ്ലാസ്മ തെറാപ്പി ചികിത്സ. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് ഏറ്റവും കൂടുതല്‍ പ്ലാസ്മ തെറാപ്പി ചികിത്സ നടന്നത്.

പ്ലാസ്മ തെറാപ്പി ആരംഭിച്ചതു മുതല്‍ പ്ലാസ്മ ശേഖരണത്തിന് വകുപ്പു മേധാവി ഡോ.ഡി. മീനയുടെ നേതൃത്വത്തില്‍ ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ വിഭാഗം പ്രത്യേക ശ്രദ്ധ പുലര്‍ത്തി വരുന്നുണ്ട്. 2020 ജൂണ്‍ 28 നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്ലാസ്മ തെറാപ്പി ചികിത്സ ആരംഭിച്ചത്. രോഗവിമുക്തരുടെ പട്ടിക പരിശോധിച്ച്‌ ചികിത്സിച്ച ഡോക്ടര്‍ മുഖാന്തിരമാണ് രോഗവിമുക്തരുമായി ബന്ധപ്പെടുന്നത്.

പ്ലാസ്മ ശേഖരണത്തിന് രോഗവിമുക്തരുടെ സഹകരണം എടുത്തു പറയേണ്ടതാണ്. അഫറിസിസ് അഥവാ സെല്‍ സെപ്പറേറ്റര്‍ മെഷീനാണ് പ്ലാസ്മ ശേഖരണത്തിന് ഉപയോഗിക്കുന്നത്. ഒരാളില്‍ നിന്നും 400 എംഎല്‍വരെ പ്ലാസ്മ ശേഖരിയ്ക്കാന്‍ കഴിയും.

Related Articles

Back to top button