IndiaLatest

ധാരാവി പുനര്‍നിര്‍മിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്

“Manju”

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവി പുനര്‍നിര്‍മിക്കാൻ മാസ്റ്റര്‍ പ്ലാൻ തയ്യാറാക്കി അദാനി ഗ്രൂപ്പ്. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ധാരാവി ഡെവലപ്പ്മെന്റ് പ്രോജക്‌ട് പ്രൈവറ്റ് ലിമിറ്റഡാണ് ധാരാവി പുനര്‍നിര്‍മിക്കാൻ പദ്ധതിയിടുന്നത്. ആഗോള തലത്തിലെ നഗര വികസന വിദഗ്ദ്ധര്‍, ബില്‍ഡര്‍മാര്‍, ഡിസൈൻ സ്ഥാപനങ്ങള്‍ എന്നിവരുമായി ചേര്‍ന്ന് മുംബ‌യുടെ ഹൃദയ ഭാഗത്ത് 600 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ചേരിയക്ക് പുതിയ മുഖം നല്‍കാനാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം.

ധാരാവിയെ ലോകത്തിലെ ഏറ്റവും മികച്ച സെറ്റില്‍മെന്റ് നഗരമായി മാറ്റുന്നത് അമേരിക്കയിലെ ഡിസൈൻ സ്ഥാപനമായ സസാക്കി, യു.കെയിലെ രാജ്യാന്തര കണ്‍സള്‍ട്ടൻസി ഗ്രൂപ്പ് ബ്യൂറോ ഹാപ്പോള്‍ഡ്, ആര്‍ക്കിട്ടെക്‌ട് ഹഫീസ് കോണ്‍ട്രാക്ടര്‍ എന്നിവരുടെ സഹകരണത്തോടെയാണ്. 2022 നവംബറിലാണ് ഗൗതം അദാനിയുടെ അദാനി പ്രോപ്പര്‍ട്ടീസിന് ധാരാവി പുനര്‍നിര്‍മ്മിക്കാനുള്ള കരാര്‍ ലേലത്തിലൂടെ ലഭിച്ചത്. ധാരാവി ഡെവലപ്പ്മെന്റ് പ്രോജക്ടില്‍ അദാനി ഗ്രൂപ്പിന് 80 ശതമാനവും മഹാരാഷ്ട്ര സര്‍ക്കാരിന് 20 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. ധാരാവി പുനര്‍നിര്‍മ്മിക്കുന്നതിന് അദാനി ഗ്രൂപ്പ് 5,069 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

Related Articles

Back to top button