IndiaLatest

പത്താംക്ലാസ് പരീക്ഷ ഇല്ല,​ എല്ലാ വിദ്യാര്‍ത്ഥികളെയും വിജയിപ്പിക്കുമെന്ന് പ്രഖ്യാപിച്ച്‌ തെലങ്കാന സര്‍ക്കാര്‍

“Manju”

ശ്രീജ.എസ്

 

ഹൈദരാബാദ് : പത്താം ക്ലാസിലെ എല്ലാ കുട്ടികളെയും പരീക്ഷ കൂടാതെ ജയിപ്പിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ തീരുമാനിച്ചു. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തില്‍ ഹൈദരാബാദില്‍ നടന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.
ഇന്ന് മുതല്‍ ജൂലൈ അഞ്ച് വരെയായിരുന്നു നേരത്തെ പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച്‌ വിദ്യാര്‍ത്ഥികള്‍ രജിസ്ട്രേഷനും പൂര്‍ത്തിയാക്കിയിരുന്നു. മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ആണ് തിങ്കളാഴ്ച പരീക്ഷയില്ല എന്ന കാര്യം പ്രഖ്യാപിച്ചത്.

ഇന്റേണല്‍ അസെസ്മെന്റില്‍ ലഭിച്ച ഗ്രേഡുകള്‍ കണക്കാക്കി വിജയിപ്പിക്കാനാണ് തീരുമാനം. സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 5.34 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഇത്തവണ പത്താം ക്ലാസില്‍ നിന്ന് വിജയിക്കും. ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

അതേസമയം, ബിരുദ – ബിരുദാനന്തര പരീക്ഷയുടെ കാര്യം വരും ദിവസങ്ങളില്‍ തീരുമാനിക്കുമെന്നും സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍, ജിഎച്ച്‌എംസി പരിധിയില്‍ ഒഴികെ പരീക്ഷ നടത്താമെന്ന് സംസ്ഥാന ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം.

Related Articles

Back to top button