InternationalLatestSports

ഇതിഹാസതാരം ഫ്രാൻസ് ബക്കൻബോവറിന് ഫുട്ബാള്‍ ലോകത്തിന്റെ വിട

“Manju”

കളിയുടെ കൈസർ കളമൊഴിഞ്ഞു; ഇതിഹാസതാരം ഫ്രാൻസ് ബക്കൻബോവറിന് ഫുട്ബാൾ  ലോകത്തിന്റെ വിട | Franz Beckenbauer dies aged 78 as tributes paid to  Germany football legend | Madhyamam

മ്യൂണിക്: ലോക ഫുട്ബാള്‍ കണ്ട എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായ ജര്‍മൻ ഫുട്ബാള്‍ ഇതിഹാസം ഫ്രാന്‍സ് ബക്കന്‍ബോവര്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ലോക ഫുട്ബാള്‍ ചരിത്രത്തില്‍ കളിക്കാരനും പരിശീലകനുമായി ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട മൂന്നുപേരില്‍ ഒരാളാണ് കൈസര്‍എന്ന് ലോകം ആദരവോടെ വിളിക്കുന്ന ബക്കൻബോവര്‍.

അനിതരസാധാരണ കഴിവുകളുള്ള ഡിഫൻഡര്‍ എന്ന നിലയില്‍ സ്വയം അടയാളപ്പെടുത്തുമ്ബോഴും കളം ഭരിക്കാനുള്ള കഴിവുകൂടി സ്വായത്തമാക്കിയ ബക്കൻബോവറുടെ മിടുക്ക് ജര്‍മൻ ഫുട്ബാളിന്റെ ആധികാരികതയുടെ സാക്ഷ്യം കൂടിയായിരുന്നു. എഴുപതുകളുടെ മധ്യത്തില്‍ യൂറോപ്യൻ കപ്പ് മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനുവേണ്ടി ഹാട്രിക് നേടിയ മിടുക്ക് അതിന്റെ തെളിവായിരുന്നു. പരിശീലകനെന്ന നിലയില്‍ എതിരാളികളുടെ ശക്തിദൗര്‍ബല്യങ്ങള്‍ നിരീക്ഷിച്ച്‌ കുറിക്കുകൊള്ളുന്ന തന്ത്രങ്ങള്‍ രൂപപ്പെടുത്തിയ അദ്ദേഹത്തിന്റെ സാമര്‍ഥ്യം ലോകഫുട്ബാളിന്റെ ആദരവിന് പാത്രമായിരുന്നു.

എന്റെ ഭര്‍ത്താവ് അന്തരിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു‘ –ബക്കൻബോവറുടെ നിര്യാണം സ്ഥിരീകരിച്ച്‌ കുടുംബം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.

Related Articles

Back to top button