IndiaLatest

വനിതാ കര്‍ഷകരുടെ സാമ്പത്തിക സഹായം ഇരട്ടിയാക്കും

“Manju”

ന്യൂഡല്‍ഹി : വനിതാ കര്‍ഷകര്‍ക്കുള്ള സാമ്പത്തിക സഹായം ഇരട്ടിയാക്കാൻ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍ . പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിലൂടെ നല്‍കുന്ന വാര്‍ഷിക സാമ്പത്തിക സഹായം ആറായിരം രൂപയില്‍നിന്നും പന്ത്രണ്ടായിരം രൂപയാക്കി ഉയര്‍ത്താനാണ് തീരുമാനം .

ഫെബ്രുവരി ഒന്നിന് ബജറ്റില്‍ പദ്ധതി പ്രഖ്യാപിക്കുമെന്നും സര്‍ക്കാരിന് 12,000 കോടി രൂപ അധിക ചിലവ് വരുമെന്നുമാണ് റിപ്പോര്‍ട്ട് . സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കഴിഞ്ഞ നവംബര്‍ വരെ 15 ഗഡുക്കളായി 110 ദശലക്ഷത്തിലധികം കര്‍ഷകര്‍ക്ക് 2.81 ലക്ഷം കോടി രൂപ വിതരണം ചെയ്തു.

ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളെ ശാക്തീകരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ നീക്കമാണിത് . സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കര്‍ഷകരില്‍ 60 ശതമാനവും സ്ത്രീകളാണ്. 3 കോടി 56 ലക്ഷം വനിതാ കര്‍ഷകര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക

Related Articles

Back to top button