Uncategorized

2037- ല്‍ മൂന്നാമത്തെ വലിയ സമ്പദ് ശക്തിയെന്ന പട്ടം ഇന്ത്യയ്ക്ക് സ്വന്തമാകും

“Manju”

ലോകത്തിലെ ശക്തമായ സാമ്പത്തിക അടിത്തറയുള്ള സമ്പദ് ശക്തിയായി ഇന്ത്യ മാറുമെന്ന് റിപ്പോര്‍ട്ട്. ദ സെന്റര്‍ ഫോര്‍ എക്കണോമിക് ആന്‍ഡ് ബിസിനസ് റിസര്‍ച്ച്‌ (സിഇബിആര്‍) പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2035- ഓടെ 10 ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറും.

കൂടാതെ, 2037- ല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് ശക്തിയെന്ന പട്ടവും ഇന്ത്യയ്ക്ക് സ്വന്തമാകുമെന്ന് സിഇബിആര്‍ അഭിപ്രായപ്പെട്ടു. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കണ്‍സള്‍ട്ടന്‍സി സ്ഥാപനമാണ് ദ സെന്റര്‍ ഫോര്‍ എക്കണോമിക് ആന്‍ഡ് ബിസിനസ് റിസര്‍ച്ച്‌.

ലോകത്തിലെ 191 രാജ്യങ്ങളുടെ 2037 വരെയുള്ള സാമ്പത്തിക വളര്‍ച്ച കണക്കുകള്‍ സിഇബിആര്‍ തയ്യാറാക്കിയിട്ടുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ പ്രതിവര്‍ഷ ജിഡിപി വളര്‍ച്ച 6.4 ശതമാനമായി ഉയരും. കൂടാതെ, അടുത്ത 9 വര്‍ഷത്തെ ശരാശരി പ്രതിവര്‍ഷ ജിഡിപി വളര്‍ച്ച 6.5 ശതമാനവുമായിരിക്കും. ഈ നേട്ടം 2037 ഓടെ വലിയ സമ്പദ് ശക്തിയാകാന്‍ ഇന്ത്യയ്ക്ക് കരുത്ത് പകരുന്നതാണ്.

 

Related Articles

Back to top button