KeralaLatestMalappuram

സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണത്തിനുള്ള അരി കടത്തി; മലപ്പുറത്ത് 4 അധ്യാപകർക്ക് സസ്‌പെൻഷൻ

“Manju”

മലപ്പുറം : സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണത്തിനുള്ള അരി കടത്തിയ സംഭവത്തിൽ നാല് അധ്യാപകർക്ക് സസ്‌പെൻഷൻ. മൊറയൂർ വിഎച്ച്എം ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രധാന അധ്യാപകൻ ശ്രീകാന്ത്, കായിക അധ്യാപകൻ രവീന്ദ്രൻ, ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള ഭവനീഷ്, ഇർഷാദ് അലി എന്നിവർക്കാണ് സസ്‌പെൻഷൻ. മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്‌ടറുടേതാണ് നടപടി.

മൊറയൂർ വിഎച്ച്എം ഹയർ സെക്കൻഡറി സ്‌കൂളില്‍ നിന്നാണ് രാത്രിയുടെ മറവിൽ വിദ്യർഥികൾക്ക് ഉച്ചഭക്ഷണത്തിനായി എത്തിച്ച അരി കടത്തിയത്. ഇതു സംബന്ധിച്ച് ഗ്രാമപഞ്ചാത്തംഗമാണ് വിദ്യാഭ്യാസ മന്ത്രിയേയും മുഖ്യമന്ത്രിയേയും ദൃശ്യങ്ങൾ സഹിതം വിവരമറിയിച്ചത്.

ഇതിനു പിന്നാലെ വിദ്യാഭ്യാസ ഉപ ഡയറക്ടർ അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവത്തിൽ ഭക്ഷ്യ കമ്മിഷനും അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തിൽ ഭക്ഷ്യ കമ്മിഷനും അന്വേഷണം ആരംഭിച്ചിരുന്നു. ഇതുകൂടാതെ മറ്റു നടപടികളുമുണ്ടായേക്കും. അരികടത്ത് വിഷയത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

Related Articles

Back to top button