IndiaLatest

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോളജുകളുള്ളത് യു.പിയില്‍

“Manju”

ലഖ്നോ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കോളജുകളുള്ളത് ഉത്തർപ്രദേശില്‍. 2021-22 വർഷങ്ങളില്‍ ഓള്‍ ഇന്ത്യ സർവേ ഫോർ ഹയർ എജ്യൂക്കേഷൻ സർവേയിലാണ് ഇക്കാര്യം പറയുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് സർവേ റിപ്പോർട്ട് പുറത്തിറക്കിയത്. യു.പിക്കു പിന്നാലെ മഹാരാഷ്ട്രയും കർണാടകയുമാണ് ഏറ്റവും കൂടുതല്‍ കോളജുകളുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍. രാജസ്ഥാൻ, തമിഴ്നാട്, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ഗുജറാത്ത്, തെലങ്കാന, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളാണ് പട്ടികയില്‍ ആദ്യ പത്തില്‍ സ്ഥാനം ലഭിച്ചത്.

2021-2022 വർഷത്തില്‍ യുപിയില്‍ 8,375 കോളജുകളാണ് ഉള്ളത്. തൊട്ടുമുമ്പത്തെ വർഷം ഈ എണ്ണം 8114 ആയിരുന്നു. ഒരു ലക്ഷം ആളുകള്‍ക്ക് 30 എന്ന അനുപാതത്തിലാണ് യുപിയില്‍ കോളജുകളുടെ എണ്ണം. കർണാടകയില്‍ ലക്ഷം പേർക്ക് 66 എന്ന നിലയിലാണ് കോളജുകള്‍ ഉള്ളത്. തെലങ്കാനയില്‍ ലക്ഷം ആളുകള്‍ക്ക് 52എന്ന അനുപാതത്തിലും.

Related Articles

Back to top button