IndiaLatest

പേടിഎമ്മിനുമേല്‍ നിയന്ത്രണം കടുപ്പിച്ച്‌ ആര്‍ബിഐ

“Manju”

മുംബൈ: പേടിഎം പേയ്മെന്റസ് ബാങ്കിന്റെ ചില സേവനങ്ങള്‍ നിർത്തലാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഫെബ്രുവരി 29 മുതല്‍ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ വാലറ്റുകള്‍ ടോപ്പ് അപ്പ് ചെയ്യാനോ പാടില്ലെന്നും പുതിയ ഉപഭോക്താക്കളെ ചേർക്കരുതെന്നുമാണ് പ്രധാന നിർദേശം.

അതേസമയം, ഉപഭോക്താക്കള്‍ക്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനാവില്ലെങ്കിലും അക്കൗണ്ടില്‍ നിലവിലുള്ള തുക പിൻവലിക്കാൻ കഴിയും. പേടിഎം സേവിങ്സ് അക്കൗണ്ട്, ഫാസ്ടാഗ്സ്, കറന്റ് അക്കൗണ്ട്സ്, വാലറ്റ് എന്നിവയില്‍ നിന്ന് പണം പിൻവലിക്കാനോ ഉപയോഗിക്കാനോ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. എന്നാല്‍, ബാങ്കിന്റെ യുപിഐ സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാനാവില്ല.
ഫെബ്രുവരി 29-ാം തീയ്യതിയോ അതിനുമുമ്പാതുടങ്ങിയ എല്ലാ ട്രാൻസാക്ഷനുകളും മാർച്ച്‌ 15-നകം അവസാനിപ്പിക്കണം. ആർബിഐയുടെ ചട്ടങ്ങളില്‍ പേടിഎം പേയ്മെന്റസ് ബാങ്ക് തുടർച്ചയായി വീഴ്ചകള്‍ വരുത്തുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

Related Articles

Back to top button