LatestThiruvananthapuram

പോത്തന്‍കോട് : ശാന്തിഗിരി മാതൃമണ്ഡലം റൂറൽ ഏരിയയുടെ പൊതുയോഗം നടന്നു

“Manju”

ശാന്തിഗിരി മാതൃമണ്ഡലം റൂറൽ ഏരിയയുടെ ആഭിമുഖ്യത്തിലുള്ള പൊതുയോഗം ഞായറാഴ്ച (04.02.2024,)രാവിലെ 10 മണിക്ക് റിസർച്ച് സോൺ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. യോഗത്തില്‍മാതൃമണ്ഡലം ഇന്‍ചാര്‍ജ് ജനനി ഗൗതമി ജ്ഞാന തപസ്വിനി മുഖ്യപ്രഭാക്ഷണം നടത്തി.

ഒരു കുടുംബത്തിൽ ഉണ്ടാകുന്ന സ്നേഹം, സഹനം, ഒത്തൊരുമ, എന്നിവയെല്ലാം നമ്മള്‍ കാത്തുസൂക്ഷിക്കേണ്ടിയിരിക്കുന്നു. ഗുരുവിനെ മുന്നിൽക്കണ്ട് ചെയ്താൽ ആ കർമ്മം ഫലപ്രാപ്തിയിൽ വന്നുചേരും. ഗുരു ആഗ്രഹിക്കുന്ന രീതിയിൽ എല്ലാവരും വരണമെന്നും, ശാന്തിഗിരി ആശ്രമം റൂറൽ ഏരിയ പ്രവർത്തകർ മറ്റ് ഏരിയായിലെ പ്രവർത്തകർക്ക് മാതൃകയായി മുന്നിൽ വരണമെന്നും ജനനി അഭിപ്രായപ്പെട്ടു.

ആശ്രമകാര്യങ്ങളിൽ സ്ത്രീകളുടെ പ്രധാന്യം എന്ന വിഷയത്തെക്കുറിച്ച് ആർട്സ് &കൾച്ചർ സീനിയർ അഡ്വൈസർ(പബ്ലിക്ക് റിലേഷൻസ്) ഡോ.റ്റി.എസ്സ്.സോമനാഥൻ ക്ലാസ് നയിച്ചു. ഒരുവീടിന്റെയും, നാടിന്റെയും നിർണ്ണായക ഘടകം സ്ത്രീകൾ ആണെന്നും യഥാർത്ഥത്തിൽ സ്ത്രീകൾക്ക് അവരുടെ ശക്തി മനസ്സിലാകുന്നില്ല. സ്ത്രീ വിചാരിച്ചാൽ കായികശേഷി, സഹിഷ്ണത, ക്ഷമ, സൂക്ഷിപ്പ്, എന്നിവകൊണ്ട് ലോകത്ത് മാറ്റങ്ങൾ വരുത്താൻ കഴിയും. ഓരോ സ്ത്രീയും അവരവർക്ക് കിട്ടിയ ഭാഗ്യത്തെ ഓർത്ത് വിനയപ്പെട്ട് നിൽക്കണം. ആശ്രമത്തിൽ നിൽക്കുന്നവരും, സമൂഹത്തിലുള്ളവരും തമ്മിൽ രാവും, പകലും പോലെ വ്യത്യാസമുണ്ട്. അച്ഛനമ്മാരുടെ സ്വത്തിന് മക്കൾ അവകാശികളാകുന്നതുപോലെ ശിഷ്യൻമാർക്കാണ് ഗുരുവിന്റെ സ്നേഹത്തിന് അവകാശം എന്ന ഒരുറപ്പോടെയും, ആശ്വാസത്തോടെയും മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.

പൂജിതപീഠം സമർപ്പണാഘോഷങ്ങളോടനുബന്ധിച്ച് ശാന്തിഗിരി മാതൃമണ്ഡലം പ്രവർത്തകർ ചെയ്യേണ്ട ഉത്തരവാദിത്വങ്ങളും, കടമങ്ങളും അറിയിപ്പുകളുടെ ഭാഗമായി ബി.ഗീതബായ് വിശദീകരിച്ചു.
ബി.പ്രേമലത സ്വാഗതവും എ.സുപ്രിയ കൃതജ്ഞതയും രേഖപ്പെടുത്തി. 2022-2023 വർഷത്തെ ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ പ്രവർത്തനങ്ങളുടെ റിപ്പോര്‍ട്ട് രാജി കുമാർ അവതരിപ്പിച്ചു.

 

Related Articles

Back to top button