KeralaLatest

ഇ.എസ്.ഐ. കോര്‍പ്പറേഷന്റെ സഹകരണത്തോടെ സൗജന്യ രക്ത പരിശോധന ക്യാമ്പ് നടന്നു

“Manju”

പോത്തന്‍കോട് : എംപ്ലോയീസ് ഇൻഷുറൻസ് കോർപ്പറേഷന്റെ (ESI) പേരൂർക്കട ആശുപത്രി ശാന്തിഗിരി ആശ്രമവുമായി ചേർന്ന് 15-2-2024 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ പ്രമേഹ രോഗ നിർണയത്തിന്റെ HbA1c രക്ത പരിശോധന ശാന്തിഗിരി ലാബിൽ വച്ച് സൗജന്യമായി നടത്തുകയുണ്ടായി.

ആശ്രമം പ്രതിനിധികള്‍ക്കൊപ്പം ക്യാമ്പ് നയിച്ചവര്‍

ഇ എസ് ഐ കോർപ്പറേഷന്റെ പേരൂർക്കട ആശുപത്രിയുടെ ആർ. എം. . ഡോ. മേരി, പീഡിയാട്രീഷൻ ഡോ. പ്രമീള എന്നിവർ നയിച്ച ക്യാമ്പിൽ HbA1c, ഈ സി ജി, ബ്ലഡ് പ്രഷർ എന്നീ പരിശോധനകൾ ആണ് നടന്നത്. ഡോക്ടർമാരെ കൂടാതെ 5 ടെക്നിക്കൽ സ്റ്റാഫുകൾ ക്യാമ്പ് നടത്തിപ്പിൽ സന്നിഹിതരായിരുന്നു. റിപ്പോർട്ടുകൾ തത്സമയം തന്നെ ലഭ്യമാക്കുകയുണ്ടായി.

ക്യാമ്പിലൂടെ..

ഗുരുധർമ്മ പ്രകാശസഭ അംഗങ്ങൾ ഉൾപ്പെടെ 100 പേർ ക്യാമ്പിൽ പങ്കെടുത്തു. വൈകിട്ട് അഞ്ചുമണിക്ക് ക്യാമ്പ് സമാപിച്ചു.

Related Articles

Back to top button