LatestThiruvananthapuram

പോലീസിന്റെ സൈബർ ഡിവിഷൻ ഉദ്ഘാടനംചെയ്ത് മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: കുട്ടികള്‍ ഇരകളാക്കപ്പെടുന്ന സൈബര്‍ കേസുകളില്‍ അവരുടെ ഭാവിക്ക് പ്രതികൂലമാകാതെ കൈകാര്യംചെയ്യാന്‍ പോലീസിന് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം സംഭവങ്ങളില്‍പ്പെട്ടാലും കുട്ടികളുടെ ഭാവിയെ കരുതി പോലീസിനെ സമീപിക്കാതിരിക്കുന്ന സംഭവങ്ങളും ഉണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. പോലീസ് സൈബര്‍ ഡിവിഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സാങ്കേതികവിദ്യ വളരുന്നതിനൊപ്പം കേസുകളും കൂടുന്നു. പഴുതുകള്‍ ഉപയോഗപ്പെടുത്തിയാണ് തട്ടിപ്പുകള്‍. ഒരു ഭാഗത്ത് തട്ടിപ്പ് നടക്കുമ്പോള്‍ മറുഭാഗത്ത് ബോധപൂര്‍വമുള്ള ദുരുപയോഗവും നടക്കുന്നു. ഇത് സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇവയില്‍ ഫലപ്രദമായി ഇടപെടുകയാണ് പ്രധാനം. വിവിധ മേഖലകളില്‍ മികവ് സമ്പാദിക്കാൻ പോലീസിന് കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഓണ്‍ലൈനായി നടന്ന തട്ടിപ്പിലൂടെ 201 കോടി രൂപയാണ് കേരളത്തില്‍ നിന്ന് നഷ്ടമായത്. എന്നെ പറ്റിച്ചോളൂ എന്ന തരത്തില്‍ ആള്‍ക്കാര്‍ അങ്ങോട്ട് ചെന്നു വീഴുന്നു. കുറച്ചു പൈസ അധികമായി കിട്ടുമെന്നു കാണുമ്പോള്‍ അതില്‍ താല്പര്യം കാട്ടുന്നതും കൂടുകയാണ്. സേനക്ക് കിട്ടുന്നനേട്ടങ്ങള്‍ എല്ലാം കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമാണും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button