KeralaLatest

ഫെബ്രുവരി 22 ന് ശാന്തിഗിരിയില്‍ പ്രിസൈസ് സ്പെഷ്യാലിറ്റി ഐ കെയറിന്റെ നേത്രപരിശോധനാ ക്യാമ്പ്

“Manju”

പോത്തന്‍കോട് : പൂജിതപീഠം സമര്‍പ്പണം ദിനമായ ഫെബ്രുവരി 22 ന് പ്രിസൈസ് സ്പെഷ്യാലിറ്റി ഐ കെയറിന്റെ ആഭിമുഖ്യത്തില്‍ ശാന്തിഗിരി ആശ്രമത്തില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടക്കും. നേത്ര സംബന്ധമായ പ്രശ്നങ്ങൾ നേരത്തേ കണ്ടെത്തുന്നത് ഗുരുതരമായ കാഴ്ച വൈകല്യം തടയാനും വ്യക്തികളുടെ മൊത്തത്തിലുള്ള ജീവിത നിലവാരം ഗണ്യമായി മെച്ചപ്പെടുത്താനും കഴിയും. ശാന്തിഗിരി ആശ്രമത്തില്‍ കുംഭമേള ചടങ്ങുകളില്‍ സംബന്ധിക്കാനെത്തുന്ന ഭക്തര്‍ക്കും, സ്റ്റാഫുകള്‍ക്കും, അഭ്യുദയകാംക്ഷികള്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. രാവിലെ 10 മണിമുതല്‍ 3 മണിവരെയായിരിക്കും ക്യാമ്പ് നടക്കുക.

തെക്കൻ കേരളത്തിൽ ഉയർന്ന നിലവാരമുള്ള മെഡിക്കൽ, ശസ്ത്രക്രിയാ നേത്ര പരിചരണം നൽകുന്ന മുൻനിര സേവന ദാതാക്കളിൽ ഒന്നാണ് പ്രിസൈസ് ഐ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍. അത്യാധുനിക ഉപകരണങ്ങൾ, പ്രതിബദ്ധതയുള്ള ടീം, വിദഗ്ധരും പ്രശസ്തരുമായ നേത്രരോഗ വിദഗ്ധർ എന്നിവയാൽ സജ്ജമായതാണ് പ്രിസൈസ് ഐ ഹോസ്പിറ്റല്‍.

ക്യാമ്പിലെ പ്രത്യേകതകള്‍
1. വിഷൻ ടെസ്റ്റ്.
2. കൗൺസിലിംഗ്
3. ഡോക്ടർ കൺസൾട്ടേഷൻ
3. പ്രിവിലേജ് കാർഡ് വിതരണം (പ്രിസൈസ് ഐ ഹോസ്പിറ്റലിൽ4 കുടുംബാംഗങ്ങൾക്ക് സൗജന്യ നേത്ര പരിശോധനയും സൗജന്യ ഡോക്ടർ കൺസൾട്ടേഷനും.)

സേവനങ്ങള്‍ക്ക്:   അഭിലാഷ് എസ്
മാനേജർ, പ്രിസൈസ് ഐ കെയർ,
തിരുവനന്തപുരം-9895556688.

ശിവറാം റ്റി
അസിസ്റ്റന്റ് ജനറല്‍ മാനേജര്‍
പ്രിന്റിംഗ് & പബ്ലിക്കേഷന്‍സ്, മാര്‍ക്കറ്റിംഗ്, ശാന്തിഗിരി ആശ്രമം
ഫോണ്‍ : 9387973803

Related Articles

Back to top button