IndiaLatest

റിപബ്ലിക് ദിന പരിപാടികള്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍

“Manju”

ഡല്‍ഹി : ജനുവരി 26 ന് ഡല്‍ഹിയില്‍ നടക്കുന്ന റിപബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഡല്‍ഹി പോലീസ്. കൊറോണ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് നടത്തുന്ന ചടങ്ങില്‍ വാക്‌സിനെടുക്കാത്തവരെ പങ്കെടുപ്പിക്കില്ലെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. 15 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാനാവില്ല.

രാജ്പഥില്‍ ജനുവരി 26 നാണ് റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച്‌ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പക്ഷെ കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെ പരിപാടികള്‍ നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പരിപാടിക്കെത്തുന്നവര്‍ക്ക് മാസ്‌ക്, സാമൂഹികഅകലം പാലിക്കുക എന്നിവ നിര്‍ബന്ധമാണ്. വാക്‌സിനെടുക്കാത്തവര്‍ക്ക് പ്രവേശനമില്ല. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കേറ്റും കയ്യില്‍ കരുതണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.

Related Articles

Back to top button