IndiaLatest

പിതാവ് മകളെ ലൈംഗികമായി പീഡിപ്പിച്ചത് ഏഴു വര്‍ഷം, നിരവധി തവണ നിര്‍ബന്ധ ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കി

“Manju”

ഛണ്ഡീഗഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളായി നിരന്തരം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റില്‍. പതിനേഴുകാരിയായ മകളെ കഴിഞ്ഞ ഏഴുവര്‍ഷമായി ഇയാള്‍ ലൈംഗികമായി ദുരുപയോഗം ചെയ്തു വരികയായിരുന്നു എന്നാണു റിപ്പോര്‍ട്ട്. ഹരിയാനയിലെ ഹിസാറിലാണ് ഞെട്ടിക്കുന്ന സംഭവം. പീഡനത്തിനിടെ പെണ്‍കുട്ടി പലതവണ ഗര്‍ഭിണിയായെന്നും തുടര്‍ന്ന് നിര്‍ബന്ധ ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കിയെന്നുമാണ് പെണ്‍കുട്ടിപൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. പെണ്‍കുട്ടി തന്നെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന ഭീഷണി മുഴക്കിയിരുന്നുവെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. തന്‍റെ 11 കാരിയായ സഹോദരിയെയും പിതാവ് പീഡിപ്പിക്കാറുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ബലാത്സംഗം, ലൈംഗിക ചൂഷണം എന്നിവയ്ക്ക് പുറമെ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ കൂടി ചുമത്തിയായിരുന്നു അറസ്റ്റ്.

Related Articles

Back to top button