IndiaLatest

ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

“Manju”

ബിജാപൂര്‍: ഛത്തീസ്ഗഡിലെ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന. ജംഗ്ല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബഡെ തുംഗലി, ഛോട്ടേ തുംഗലി ഗ്രാമങ്ങള്‍ക്കിടയിലുള്ള വനത്തിലാണ് ഏറ്റുമുട്ടലുകള്‍ നടന്നത്. പ്രദേശത്ത് മാവോവാദികളുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് ജില്ലാ റിസര്‍വ് ഗാര്‍ഡുകളുടെയും (ഡിആര്‍ജി) സിആര്‍പിഎഫിന്റെയും സംയുക്ത സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

ചൊവ്വാഴ്ച രാവിലെ 6.30 നും 9.30 നുമാണ് ഏറ്റുമുട്ടലുണ്ടായത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഒരു റേഡിയോ സെറ്റ്, മൂന്ന് ടിഫിന്‍ ബോംബുകള്‍, ഒരു ഐഇഡി, ജെലാറ്റിന്‍ സ്റ്റിക്കുകള്‍, ബോംബ് കൂട്ടിച്ചേര്‍ക്കാന്‍ ഉപയോഗിക്കുന്ന വയറുകള്‍, ഒരു ബാരല്‍ ഗ്രനേഡ് ലോഞ്ചര്‍, ഒരു പിസ്റ്റള്‍, തദ്ദേശീയമായി നിര്‍മ്മിച്ച റൈഫിള്‍ എന്നിവ ഇവരില്‍ നിന്ന് കണ്ടെടുത്തതായി ബിജാപൂര്‍ ജില്ലാ എസ്പി ജിതേന്ദ്ര കുമാര്‍ യാദവ് പറഞ്ഞു.

Related Articles

Back to top button