EntertainmentLatest

ക്യാമറ തകര്‍ത്തു, ക്രൂരമായി മര്‍ദ്ദിച്ചു; ബിനു അടിമാലിക്കെതിരെ ഗുരുതര ആരോപണം

“Manju”

നടനും കോമഡി താരവുമായ ബിനു അടിമാലിക്കെതിരെ ഗുരുതര ആരോപണവുമായി താരത്തിന്റെ സോഷ്യല്‍ മീഡിയ മാനേജരു ഫോട്ടോഗ്രാഫറുമായ ജിനേഷ്. ബിനു അടിമാലിയുടെ ഫേസ്ബുക്ക് ഹാക്ക് ചെയ്്തു എന്നാരോപിച്ചായിരുന്നു തര്‍ക്കം. ബിനു അടിമാലി തന്റെ ക്യാമറ തല്ലിതകര്‍ക്കുകയും റിയാലിറ്റി ഷോയുടെ ലൊക്കേഷനില്‍ വിളിച്ചു വരുത്തി മുറിയില്‍ പൂട്ടിയിട്ട് ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് ജിനേഷ് പറയുന്നത്. ബിനുവിന്റെ ഭീഷണി വോയ്‌സ് ക്ലിപ്പ് അടക്കം യൂട്യൂബ് ചാനലിലൂടെ പുറത്തു വിട്ടു. കഴിഞ്ഞ വര്‍ഷം മരിച്ച കൊല്ലം സുധിയുടെ വീട്ടില്‍ ബിനു അടിമാലി പോയത് തനിക്കുള്ള ചീത്തപ്പേര് മാറി സഹതാപം കിട്ടാന്‍ വേണ്ടിയാണെന്നും ആരോപിക്കുന്നുണ്ട്.

”ഞാനും ബി നു അടിമാലി യും തമ്മില്‍ ചേട്ടന്‍ അനിയന്‍ ബന്ധമായിരുന്നു. അദ്ദേഹത്തിന്അപകടം പറ്റിയപ്പോള്‍ആശുപത്രിയില്‍ കൂടെ നിന്ന്എല്ലാ കാര്യങ്ങളും നോക്കി ശുശ്രൂഷിച്ചിരുന്നത് ഞാനാണ്. വീട്ടില്‍ കൊണ്ടാക്കിയതും ഞാനാണ്. ആസംഭവത്തിനുശേഷം ബിനു അടിമാലി , കൊല്ലം സുധിച്ചേട്ടന്റെ വീട്ടില്‍ പോയിരുന്നു. സുധിയുടെ വീട്ടില്‍ പോയപ്പോള്‍ ബിനു അടിമാലിക്ക് നടക്കാന്‍ ബുദ്ധിമുട്ടൊന്നും ഇല്ല. എന്നിട്ടും വീല്‍ ചെയര്‍ ഉപയോഗിച്ചിരുന്നു. അതൊന്നും ആവശ്യമില്ലെന്ന് ഡോക്ടര്‍ക്ട പറഞ്ഞിരുന്നു. സിംപതി കിട്ടാന്‍ വേണ്ടിയാണ് അത് ഉപയോഗിച്ചത്. സുധി ചേട്ടന്റെ മരണശേഷം എന്നോട് ബിനു ചേട്ടന്‍ പറഞ്ഞത്, ‘ഇതോടെ എന്റെ ഇമേജ് മാറണം, അതിനുവേണ്ടിയുള്ള കാര്യങ്ങള്‍ നീ സോഷ്യല്‍ മീഡിയയില്‍ ചെയ്യണം’ എന്നാണ്. അങ്ങനെയാണ് സുധിയുടെ വീട്ടില്‍ ചെന്നപ്പോള്‍ കാറില്‍ നിന്ന ്ഇറങ്ങുന്നത് അടക്കമുള്ള വിഡിയോ ഷൂട്ട് ചെയ്തു പോസ്റ്റ ്‌ചെയ്തത്. അതുപോലെ മഹേഷ് കുഞ്ഞുമോന്റെ വീട്ടില്‍ പോയപ്പോഴും ഫോട്ടോയും വിഡിയോയുമെടുക്കാന്‍ എന്നെയും വിളിച്ചിരുന്നു. പക്ഷേ വിഡിയോ പോസ്റ്റ് ചെ യ്യരുത്, ഫോട്ടോ മാത്രം എടുത്താല്‍ മതി എന്ന് മഹേഷ്പറഞ്ഞു. ഇതൊന്നും ബിനു ചേട്ടന്റെ യുട്യൂബിലിട്ടാല്‍ ശരിയാവില്ലെന്ന് അറിയാവുന്നതുകൊണ്ടു തന്നെ മറ്റൊരു യുട്യൂബ്ചാനലി ല്‍ അപ്ലോഡ് ചെയ്യാന്‍ തീരുമാനിച്ചി രുന്നു. ഈ സംഭവങ്ങള്‍ക്കെല്ലാം ശേഷം ബി നു ചേട്ടന്റെ അടുത്തസുഹൃത്തിന്ഞാന്‍ ഒരു യുട്യൂബ്ചാനല്‍ തുടങ്ങി കൊടുത്തിരുന്നു. അത്ഞാന്‍ ചേട്ടനോടു പറഞ്ഞില്ലെന്ന്പറഞ്ഞുള്ള പ്രശ്‌നത്തോ ശ്‌ന ടെയാണ്ഞങ്ങള്‍ പിരിഞ്ഞത്.

പിരിയാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ചേട്ടന്റെ വളരെ പഴ്‌സനല്‍ഴ്‌സ ആയ കാര്യമായതുകൊണ്ട് ഞാന്‍ പുറത്തു പറയുന്നത് ശരിയല്ല. മൂന്നു വര്‍ഷം ബിനു ചേട്ടന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ ചെയ്തത് ഞാനാണ്. അതിനുശേഷം പിണങ്ങിയപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ സോഷ്യ ല്‍ മീഡിയ അക്കൗണ്ടും പാസ്വേര്‍ഡും എല്ലാം തിരിച്ചു കൊടുത്തിരുന്നു. പക്ഷേ ബിനു ചേട്ടന്റെ അക്കൗണ്ട ്ഞാന്‍ ഹാക്ക് ചെയ്തുവെന്ന് പറഞ്ഞ് അദ്ദേഹം പൊലീസില്‍ പരാതിപ്പെട്ടു . ഞാന്‍ പൊലീ സ്സ്‌റ്റേഷനില്‍ പോയി സത്യാവസ്ഥ പറഞ്ഞപ്പോള്‍ അവിടുത്തെ സാറിന് കാര്യം മനസ്സിലായി.
പലതവണ അക്കൗണ്ട ്ഓപ്പണ്‍ ചെയ്യാനുള്ള ശ്രമം നടന്നതുകൊണ്ടാണ് ഫെയ്‌സ്ബുക ്അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ പറ്റാതെ പോയതെന്ന് പി ന്നീട് ഞാന്‍ അന്വേഷിച്ചപ്പോള്‍ മനസ്സിലായി. പിന്നെയും ബിനു ചേട്ടന്‍ എന്നെ വിളിക്കുകയും ആളുടെ അക്കൗണ്ടില്‍ തെറി കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നത് ഞാനാണെന്ന ്പറയുകയും ചെയ്ത് എന്നെ ഭീഷണിപ്പെടുത്തി. ചേട്ടന് വലിയ ആളുകളുമായും ജഡ്ജിയുമായെല്ലാം ബന്ധങ്ങളുണ്ടെന്നും ക്വട്ടേഷന്‍ ടീമിനെ കൊണ്ടുവരുമെന്നും ഭൂമിയില്‍ എന്നെ വച്ചേക്കില്ലെന്നുമായിരുന്നു ഭീഷണി. അതോടെ എനിക്ക് പേടിയായി. എനിക്കു രണ്ടു പെണ്‍മക്കളാണ്. എന്നെ ഭീഷണിപ്പെടുത്തിയ വിവരം പൊലീ സ്സ്‌റ്റേഷനില്‍ പരാതിപ്പെട്ടു . പക്ഷേ വിളിച്ചപ്പോള്‍ ബി നു ചേട്ടന്‍ വന്നില്ല. പിറ്റേ ദിവസവും വിളിപ്പിച്ച് സംസാരിപ്പിച്ച് പ്രശ്‌നം ഒത്തുതീര്‍പ്പാക്കി. പിന്നീട് വീണ്ടും ബിനു ചേട്ടന്‍
എന്നെ ഫോട്ടോഷൂട്ടുണ്ടെന്ന് പറഞ്ഞ് വിളിപ്പി ച്ചു. ഞാന്‍ സ്ഥിരമായി പോകാറുള്ള ചാനലിന്റെ പ്രോഗ്രാം ഷൂട്ട് ചെയ്യുന്ന സ്ഥലത്തേക്കാണ് വിളിപ്പിച്ചത്. ബിനു ചേട്ടന്‍ അവിടെ ഉണ്ടായിരുന്നു. എന്നെ കണ്ടതും ഒരു റൂമിലേക്ക് വലിച്ചിട്ട് ക്യാമറ പിടിച്ച് വാങ്ങി കഴുത്തിന് ഞെക്കി ഉന്തി തറയിലിട്ട് ചവിട്ടിക്കൂട്ടി. അവിടെയുള്ള മറ്റ് ആര്‍ട്ടിസ്റ്റുകള്‍ ഓടി വന്ന ഡോര്‍ തല്ലിപ്പൊളിച്ചാണ് എന്നെ രക്ഷപ്പെടുത്തിയത്. ഞാന്‍ വീണ്ടും പോലീസില്‍ പരാതിപ്പെട്ടു. കേസായി. ബിനു ചേട്ടനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു. ജിനേഷിന്റെ വാക്കുകളാണിവ. പൊളിഞ്ഞ വാതിലിന്റെ വീഡിയോ അടക്കമുള്ള രേഖകളാണ് യൂട്യൂബ് ചാനലിലൂെ ജിനേഷ് പുറത്തുവിട്ടത്. വീഡിയോയുടെ അവസാനം ബിനു അടിമാലിയുടെ ഭീഷണി വോയ്‌സും മെസേജും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

 

Related Articles

Back to top button