IndiaLatest

രാജ്യം തെരഞ്ഞെടുപ്പിലേക്ക്; 96.8 കോടി വോട്ടര്‍മാര്‍

“Manju”

Parliament Election 2024 | Parliament Election 2024: वायरल हो रही हैं लोकसभा चुनाव की फर्जी तारीखें, आयोग ने कहा - हम प्रेस कॉन्फ्रेंस कर बताएंगे

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപത്തിനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാര്‍ത്താസമ്മേളനം ആരംഭിച്ചു. ഡല്‍ഹി വിഗ്യാൻ ഭവനില്‍ നടന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാര്‍ത്താ സമ്മേളനത്തിലാണ് തീയതികള്‍ പ്രഖ്യാപിക്കുന്നത്. 96.8 കോടി വോട്ടര്‍മാരാണ് രാജ്യത്തൊട്ടാകെ ഉള്ളത്. 1.82 കോടി പുതിയ വോട്ടര്‍മാര്‍ ഇക്കുറി തെരഞ്ഞെടുപ്പിന്‍റെ ഭാഗമാകും. 49.7 കോടി പുരുഷ വോട്ടര്‍മാരും 47.1 കോടി വനിതാ വോട്ടര്‍മാരും ഇക്കുറി ജനവിധി രേഖപ്പെടുത്തും. ഒന്നര കോടി പോളിംഗ് ഉദ്യോഗസ്ഥരും പത്ത് ലക്ഷം വോട്ടിങ് സ്റ്റേഷനുകളും സജ്ജമാക്കും. 19.74 കോടി യുവവോട്ടര്‍മാര്‍ ഇത്തവണയുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

ഡല്‍ഹി വിജ്ഞാൻ ഭവനിലെ വാർത്താസമ്മളനത്തില്‍ മുഖ്യ കമ്മിഷണർ രാജീവ് കുമാറാണ് തീയതികള്‍ പ്രഖ്യാപിക്കുന്നത്. കമ്മിഷണർമാരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു എന്നിവരും പങ്കെടുക്കുന്നുണ്ട്. ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു തീയതികളും പ്രഖ്യാപിക്കും. 543 ലോക്സഭാ മണ്ഡലങ്ങളിലാണു തെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്നരലക്ഷം സൈനികരെ കേന്ദ്രസർക്കാർ വിട്ടുനല്‍കി.

Related Articles

Back to top button