Health

ശരീരം തണുപ്പിക്കാനും നിര്‍ജ്ജലീകരണം തടയാനും കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍

“Manju”

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ നിര്‍ജ്ജലീകരണം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ആളുകള്‍ക്ക് കണ്ടുചുടങ്ങിയിട്ടുണ്ട്. ശരീരം തണുപ്പിക്കാനും നിര്‍ജ്ജലീകരണത്തെ തടയാനും കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…

1. തണ്ണിമത്തന്‍

തണ്ണിമത്തനാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 92% വരെയും ജലാംശം അടങ്ങിയ തണ്ണിമത്തന്‍ വേനല്‍ക്കാലത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. കടുത്ത വേനലില്‍ തണ്ണിമത്തന്‍ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും സഹായിക്കും.

2. സ്‌ട്രോബറി

സ്‌ട്രോബെറിയില്‍ 91% വരെയും ജലാംശം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും വേനല്‍ക്കാലത്ത് കഴിക്കാന്‍ പറ്റിയ ഒരു ഫലമാണ്.

3.ഓറഞ്ച്

 

ഓറഞ്ചില്‍ 87% വരെയും ജലാംശം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ഓറഞ്ച് കഴിക്കുന്നതും ശരീരം തണുപ്പിക്കാനും പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും.

4. പൈനാപ്പിള്‍

പൈനാപ്പിളില്‍ 86% വരെ വെള്ളം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ സിയും ഇവയിലുണ്ട്.

5. പീച്ച്

പീച്ചാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 89% വരെ വെള്ളം ആണ് ഇവയില്‍ ഉള്ളത്. കൂടാതെ വിറ്റാമിന്‍ എ, സി മറ്റ് ആന്റി ഓക്‌സിഡന്റുകളും പീച്ചില്‍ അടങ്ങിയിട്ടുണ്ട്.

6. മുന്തിരി

മുന്തിരിയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മുന്തിരിയില്‍ 80% വരെയും ജലാംശം അടങ്ങിയിട്ടുണ്ട്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

 

Related Articles

Back to top button