KeralaLatest

കോവിഡ്; മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസം ക്വാറന്റീനും റജിസ്‌ട്രേഷനും തുടരും

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കണക്കിലെടുത്ത് മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലെത്തുന്നവര്‍ക്ക് ഓണ്‍ലൈന്‍ റജിസ്‌ട്രേഷനും 14 ദിവസത്തെ ക്വാറന്റീനും തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

ഇതര സംസ്ഥാനങ്ങളിലേക്കുള്ള യാത്രയ്ക്കു പാസ് ഉള്‍പ്പെടെയുള്ള നിബന്ധനകളെല്ലാം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും കേരളത്തിലേക്കു വരുന്നവര്‍ക്കു കോവിഡ് ജാഗ്രത പോര്‍ട്ടല്‍ വഴിയുള്ള റജിസ്‌ട്രേഷന്‍ തുടരാനാണു തീരുമാനം.

യാത്രക്കാരുടെ വിവരങ്ങള്‍ അറിയാനും ക്വാറന്റീന്‍ ഉറപ്പു വരുത്താനും മാത്രമാണു റജിസ്‌ട്രേഷനെന്നും യാത്രാനുമതി തേടേണ്ടതില്ലെന്നും ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.

Related Articles

Back to top button