InternationalLatest

ലോകത്തിലെ ആദ്യ 3ഡി പ്രിന്റഡ് പള്ളി തുറന്ന് സൗദി അറേബ്യ

“Manju”

ജിദ്ദ: ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യയുടെ സഹായത്തോടെ കെട്ടിടങ്ങള്‍ നിര്‍മിക്കുന്ന രീതി തരംഗമാവുകയാണ്. കേരളത്തിലെ ആദ്യ 3ഡി പ്രിന്റഡ് കെട്ടിടവും അടുത്തിടെ സജ്ജമായിരുന്നു. ഇപ്പോഴിതാ ത്രീഡി പ്രിന്റിങ്ങിലൂടെ നിര്‍മിക്കപ്പെട്ട ലോകത്തിലെ ആദ്യ പള്ളി തുറന്നിരിക്കുകയാണ് സൗദി അറേബ്യ . ജിദ്ദയിലെ അല്‍ ജൗഹറയിലാണ് നിര്‍മാണ മേഖലയിലെ അദ്ഭുതമെന്ന് വിശേഷിപ്പിക്കാവുന്ന ഈപള്ളി ഒരുങ്ങിയിരിക്കുന്നത്.

അന്തരിച്ച പ്രമുഖ വ്യവസായി അബ്ദുല്‍ അസീസ ്അബ്ദുല്ല ഷര്‍ബത്‌ലിയുടെ ഭാര്യയും സൗദി സംരംഭകയുമായ വജ്‌നത്ത് അബ്ദുള്‍വഹീദാണ ്പള്ളി നിര്‍മിക്കാന്‍ മുന്‍കൈയെടുത്തത്. പള്ളിക്ക് നല്‍കിയിരിക്കുന്നതും അബ്ദുല്‍ അസീസ് അബ്ദുല്ല ഷര്‍ബത്‌ലിയുടെ
പേരാണ് ത്രീഡി പ്രിന്റി ങ് സാങ്കേതിക വിദ്യയില്‍ പേരെടുത്ത ചൈനീസ് കമ്പനിയായ ഗ്വാന്‍ലിയില്‍ നിന്നുമാണ ്പള്ളിയുടെ നിര്‍മാണത്തിനുള്ള
അത്യാധുനിക പ്രിന്ററുന്റകള്‍ തിരഞ്ഞെടുത്തത്. 5600 ചതുരശ്ര മീറ്ററാണ് (60000 ലേറെ സ്‌ക്വയര്‍ഫീറ്റ്) പള്ളിയുടെ സ്ഥല വി സ്തൃതി. പാരമ്പര്യവും പുതിയ കണ്ടെത്തലുകളും ഒരേപോലെ സമന്വയിക്കുന്ന മനോഹരമായ ഇടം എന്ന്ഈനിര്‍മിതിയെ വി ശേഷിപ്പിക്കുക. ആറുമാസം കൊണ്ടാണ് പള്ളി പൂര്‍ത്തിയാക്കിയത്.

മുനിസിപ്പല്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കപ്പെട്ടിട്ടുണ്ട്. ഒരു 3ഡി പള്ളി ഭര്‍ത്താവി ന്റെ സ്മരണസ്മയ്ക്കായി നിര്‍മിക്കപ്പെട്ടത്. പള്ളിയുടെ നിര്‍മ്മാണത്തിലൂടെ കെട്ടിട നിര്‍മാണ മേഖലയില്‍ അത്യാധുനിക സാങ്കേതികവി ദ്യകള്‍ ഉപയോഗിക്കുന്ന ആദ്യ രാജ്യങ്ങളുടെ പട്ടികയില്‍ സൗദിയും ഇടം നേടിക്കഴിഞ്ഞു.

Related Articles

Back to top button