KeralaLatest

തിരുവനന്തപുരം റൂറല്‍ ഏരിയ സാംസ്കാരികസംഗമം ഏപ്രില്‍ 7 മുതല്‍

“Manju”

പോത്തന്‍കോട് : നവഒജലി ജ്യോതിര്‍ദിനം 25 ആഘോഷപരിപാടികളുടെ ഭാഗമായി തിരുവനന്തപുരം റൂറല്‍ ഏരിയയുടെ സാംസ്കാരിക സംഗമം ഏപ്രില്‍ 7 ന് ഞായറാഴ്ച ആരംഭിക്കും. എല്ലാ ഞായറാഴ്ചയും വൈകുന്നേരം 4 മണിക്ക് ആശ്രമം കമ്മ്യൂണിറ്റി ഡൈനിംഗ് ഹാളില്‍ വെച്ചായിരിക്കും സാംസ്കാരിക സംഗമം നടക്കുക. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി മീറ്റിംഗുകളില്‍ പങ്കെടുത്ത് സംസാരിക്കും. സാംസ്കാരിക സംഗമത്തില്‍ മൂന്ന് യൂണിറ്റുകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. യൂണിറ്റും സമയ ക്രമവും താഴെ പറയും പ്രകാരം ആയിരിക്കും. എല്ലാ ആത്മബന്ധുക്കളും മീറ്റിംഗില്‍ പങ്കെടുക്കണമെന്ന് ആര്‍ട്സ്& കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.പി. പ്രമോദ് അഭ്യര്‍ത്ഥിച്ചു.

തീയതി 2024 ഏപ്രില്‍ 7, ഞായറാഴ്ച : ജ്യോതിപുരം, കരുണപുരം, ശാന്തിപുരം

തീയതി 2024 ഏപ്രില്‍ 14, ഞായറാഴ്ച : ശാന്തിഗിരി ജംഗ്ഷന്‍, ലക്ഷ്മിപുരം, രത്നഗിരി

തീയതി 2024 ഏപ്രില്‍ 21, ഞായറാഴ്ച : ആനന്ദപുരം, പോത്തന്‍കോട്, പാലോട്ടുകോണം

തീയതി 2024 ഏപ്രില്‍ 28, ഞായറാഴ്ച : ജനസേവികപുരം, കാഞ്ഞാംപാറ, സ്നേഹപുരം

Related Articles

Back to top button