IndiaLatest

സംസ്ഥാനത്ത് വൈറസിന്റെ പുതിയ വകഭേദമില്ലെന്നു സി.എസ്.ഐ.ആര്‍. പഠനറിപ്പോര്‍ട്ട്

“Manju”

ന്യൂഡല്‍ഹി: സംസ്ഥാനത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്താനായിട്ടില്ലെന്ന് സി.എസ്.ഐ.ആര്‍. പഠനസംഘത്തിന്റെ റിപ്പോര്‍ട്ട്. ഡെല്‍റ്റ വകഭേദംതന്നെയാണ് കേരളത്തിലും കാണുന്നതെന്ന് റിപ്പോര്‍ട്ട്‌ പറയുന്നു.

വിദഗ്ധര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. സംസ്ഥാനത്തെ 12 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് റീജണല്‍ ലബോറട്ടറീസ്, ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച്‌ (എം.ജി. സര്‍വകലാശാല), കാസര്‍കോട് കേന്ദ്രസര്‍വകലാശാല, 14 ജില്ലകളിലെയും സര്‍വൈലന്‍സ് യൂണിറ്റുകള്‍ എന്നിവയുമായി സഹകരിച്ചാണ് സി.എസ്.ഐ.ആര്‍. പഠനം നടത്തുന്നത്.

ജൂണിലും ജൂലായ് ആദ്യവാരവും കേരളത്തിലെ 14 ജില്ലകളില്‍നിന്നായി 835 സാംപിളുകള്‍ പരിശോധിച്ചതില്‍ 753-ഉം ഡെല്‍റ്റ (ബി.1.617.2) വകഭേദമാണ്. ബാക്കിയുള്ളവയും നേരത്തേ കണ്ടെത്തിയിട്ടുള്ള വകഭേദങ്ങളാണ്.

Related Articles

Back to top button