KeralaLatest

പ്രാര്‍ത്ഥനാ നിര്‍ഭരമാകുന്ന യൂണിറ്റുകള്‍

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തിന് സമീപം തിരുവനന്തപുരം റൂറല്‍ ഏരിയയിലെ യൂണിറ്റുകള്‍ പ്രാര്‍ത്ഥനാ നിര്‍ഭരമാകുന്നു. 2024 ഏപ്രില്‍ 2 മുതലാണ് യൂണിറ്റ് സന്ദര്‍ശനം ആരംഭിച്ചത്. മെയ് 6 ന് സമാഗതമാകുന്ന നവഒലി ജ്യോതിര്‍ദിനം സര്‍വ്വമംഗള സുദിനവുമായി ബന്ധപ്പെട്ട് സത്സംഗം, ഗൃഹ സന്ദര്‍ശനം എന്നിങ്ങനെ നിരവധി പരിപാടികളാണ് നടക്കുന്നത്. ജനനി വന്ദിത ജ്ഞാന തപസ്വിനി ജ്യോതിപുരം , ജനനി കരുണശ്രീ ജ്ഞാനതപസ്വിനി കരുണപുരം, സ്വാമി കാരുണ്യാനന്ദന്‍ ജ്ഞാനതപസ്വി ശാന്തിപുരം എന്നീ യൂണിറ്റുകളിലാണ് ഇപ്പോള്‍ ഗൃഹസന്ദര്‍ശനം നടന്നുവരുന്നത്.

2024 ഏപ്രില്‍ 3 ബുധനാഴ്ച ജനനി കരുണശ്രീ ജ്ഞാനതപസ്വിനി കരുണപുരത്ത് ഗോപി പി.ജി.- ശ്രീജ കെ.എസ്. ദമ്പതികളുടെ ഭവനമായ ഗുരുദാനം, പ്രിയന്‍ സല്‍ജന ദര്‍ശന ദമ്പതികളുടെ പ്രിയന്‍ നിവാസ്, മോഹനന്‍ഗീത ദമ്പതികളുടെ ഭവനം തുടങ്ങിയ ഭവനങ്ങളും, ജനനി വന്ദിത ജ്ഞാനതപസ്വിനി വി.കെ. എല്‍. ശാന്തിഹോംസിലും, ജ്യോതിപുരത്തു് ആശ്രമ സമീപമുള്ള ഭവനങ്ങളിലും സന്ദര്‍ശനം നടത്തി.

  

സ്വാമി കാരുണ്യാനന്ദന്‍ ജ്ഞാന തപസ്വി ആശ്രമ പരിസരത്തുള്ള ശാന്തിപുരം യൂണിറ്റിലെ ഏഴ് ഭവനങ്ങളില്‍ സന്ദര്‍ശനം നടത്തി.  രാമചന്ദ്രന്‍ – വിജയ ലക്ഷ്മി ദമ്പതികളുടെയും വസിഷ്ഠന്‍ – മോളി ദമ്പതികളുടെയും ഹരിഹരന്‍ ബി.- സുമ ദമ്പതികളുടെയും  ദിനകരന്‍ ആര്‍ – കൃഷ്ണചിത്ര ദമ്പതികളുടെയും  ഷാജി കെ. – സുധ ഷാജി ദമ്പതികളുടെയും,  രാധാകൃഷ്ണന്‍ – മിനി ദമ്പതികളുടെയും  ഭവനം ശശിധരന്‍ – ശോഭന ദമ്പതികളുടെയും  ഭവനങ്ങളിലാണ് ബുധനാഴ്ച സ്വാമി കാരുണ്യാനന്ദന്‍ ജ്ഞാനതപസ്വി സന്ദര്‍ശനം നടത്തിയത്.

 

Related Articles

Back to top button