KeralaLatestThiruvananthapuram

യൂത്ത് കോൺഗ്രസ്സ് മാർച്ചിൽ സംഘർഷം

“Manju”

ജ്യോതിനാഥ് കെ പി

നെടുമങ്ങാട് : സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ ക്കണ്ണി സ്വപ്ന സുരേഷിൻ്റെ ബിനാമിയും കഴിഞ്ഞ ദിവസം കസ്റ്റംസ് അറസ്റ്റ് ചെയ്തു സൗമ്യയുടെ കാർബൺ കാർ എന്ന നെടുമങ്ങാടെ സ്ഥാപനത്തിലേക്ക് യൂത്ത് കോൺഗ്രസ് നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി.

കേരള നിയമസഭ സ്പീക്കർ ഉദ്ഘാടനം നടത്തിയ വിവാദ സ്ഥാപനമാണ് നെടുമങ്ങാട് നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് സ്ഥാപനത്തിന് നൂറ് മീറ്റർ അകലെ ചെങ്കോട്ട തിരുവനന്തപുരം ദേശീയ പാതയിൽ പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു പോലീസ് വലയം ഭേദിക്കുവാൻ പ്രവർത്തകർ ശ്രമിച്ചത് പോലീസും പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷത്തിന് വഴിയൊരുക്കി. തുടർന്ന് നെടുമങ്ങാട് DYSP സ്ഥലത്തെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

പ്രതിഷേധ മാർച്ചിന് കെഎസ്‌യു ജില്ലാ പ്രസിഡന്റ് സെയ്ദലി കായ്പ്പാടി, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സാജൻ ലാൽ ‘ജില്ലാ സെക്രട്ടറി മൊട്ടക്കാവ് അഫ്സർ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് മന്നൂർക്കോണം സജാദ്, മഹേഷ്‌ ചന്ദ്രൻ ഷിനു നെട്ടയിൽ, അൽഅസ്വദ്, ഉണ്ണി, അഭിജിത്ത്, രാഹുൽ, ചിറുക്ക് സാജൻ’ ഷാഹിം’ അമൽ മനു ഉണ്ണിക്കുട്ടൻ, രാഹുൽ.തുടങ്ങിയവർ നേതൃത്വം നൽകി .പ്രതിഷേധ മാർച്ചിനെ തുടർന്ന് ദേശീയ പാത വാഹന ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു.

Related Articles

Back to top button