KeralaLatest

വെഞ്ഞാറമൂട്ടിൽ കരിങ്കല്ലുമായി വന്ന ലോറി മറിഞ്ഞു ഒഴിവായത് വൻ ദുരന്തം ‘

“Manju”

 

വെഞ്ഞാറമ്മൂട് : സംസ്ഥാനപാതയിൽ വെഞ്ഞാറമൂട് കീഴായിക്കോണം ശാലിനി ഭവൻ സ്കൂളിന് സമീപത്തെ ക്വാറിയിൽ നിന്നും കരിങ്കല്ലുമായി വന്ന ലോറി മറിഞ്ഞു. രാവിലെ ആയിരുന്നു സംഭവം അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗത തടസ്സം നേരിട്ടു സമീപത്തെ ക്വാറിയിൽ നിന്നും കരിങ്കല്ലുമായി ഇറക്കം ഇറങ്ങി വന്ന ടിപ്പറാണ് നിയന്ത്രണം വിട്ട് എതിർ ഭാഗത്തേക്ക് മറിഞ്ഞഞ്ഞത്..

ഏറെ തിരക്കുള്ള റോഡിൽ ഈ സമയം വാഹനങ്ങൾ വരാത്തത് വൻ ദുരന്തമാണ് ഒഴിവാക്കിയത്.

ഇവിടം ടിപ്പറുകളുടെ സ്ഥിരം അപകട മേഖലയാണ് നിരന്തരം അപകടം ഉണ്ടായിട്ടും അധികൃതർ കണ്ടതായി നടിക്കുന്നില്ലെന്നും നാട്ടുകാർക്ക് ആക്ഷേപമുണ്ട്.ഇന്ന് ഒഴിവായ വൻ ദുരന്തം അധികൃതരുടെ കണ്ണ് തുറപ്പിക്കുമെന്ന് പ്രതീക്ഷയിലാണ് നാട്ടുകാർ.

Related Articles

Back to top button