IndiaLatest

ബംഗാളിലും ത്രിപുരയിലും മികച്ച പോളിങ്; ഒന്നാംഘട്ടത്തില്‍ 59.71 ശതമാനം; ബിഹാര്‍ പിന്നില്‍

“Manju”

ഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അദ്യഘട്ട പോളിങ് അവസാനിച്ചു. 59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച്‌ പോളിങ് രേഖപ്പെടുത്തി.

ത്രിപുരയിലാണ് ഉയര്‍ന്ന് പോളിങ് രേഖപ്പെടുത്തിയത്. ആന്‍ഡമാന്‍ നിക്കോബാര്‍ 56.87%, അരുണാചല്‍ പ്രദേശ് 64.07%, അസം 70.77%, ബിഹാര്‍ 46.32%, ഛത്തീസ്ഗഡ് 63.41%, ജമ്മു കാശ്മീര്‍ 65.08%, ലക്ഷദ്വീപ് 59.02%, മധ്യപ്രദേശ് 63.25%, മഹാരാഷ്ട്ര 54.85%, മണിപ്പൂര്‍ 68.58%, മേഘാലയ 70.87%, മിസോറാം 54.18%, നാഗാലാന്‍ഡ് 56.77%, പുതുച്ചേരി 72.84%, രാജസ്ഥാന്‍ 51.16%, സിക്കിം 68.06%, തമിഴ്നാട് 62.20%, ത്രിപുര 79.94%, ഉത്തര്‍പ്രദേശ് 57.66%, ഉത്തരാഖണ്ഡ് 53.65%, ബംഗാള്‍ 77.57% എന്നിങ്ങനെയാണ് പോളിങ്.

എട്ടു കേന്ദ്രമന്ത്രിമാര്‍, രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍, ഒരു മുന്‍ ഗവര്‍ണര്‍ എന്നിവരടക്കം 1600 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. തമിഴ്നാട്ടിലെ മുഴുവന്‍ സീറ്റിലും ആദ്യഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

തമിഴ്നാട് (39), ഉത്തരാഖണ്ഡ് (5), ബിഹാര്‍ (4), മധ്യപ്രദേശ് (6), മഹാരാഷ്ട്ര (5), രാജസ്ഥാന്‍ (12), ത്രിപുര (1), ഉത്തര്‍പ്രദേശ് (8), പശ്ചിമബംഗാള്‍ (3), ജമ്മു കശ്മീര്‍ (1), അരുണാചല്‍ പ്രദേശ് (2), മണിപ്പൂര്‍(2), മേഘാലയ(2), മിസോറാം (1), നാഗാലാന്‍ഡ് (1), സിക്കിം (1) എന്നീ സംസ്ഥാനങ്ങളിലും, ലക്ഷദ്വീപ്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളും അടക്കം 102 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്. 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

Related Articles

Back to top button