കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 34,600 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4325 രൂപയാണ് വില. ഫെബ്രുവരി 19ന് ഈ മാസത്തെ കുറഞ്ഞ നിരക്കായ 34,400ല്‍ എത്തിയ വില പിന്നീട് ഉയര്‍ന്നിരുന്നു. ചൊവ്വാഴ്ച 35,000ന് മുകളില്‍ എത്തിയ വില ബുധനാഴ്ച 80 രൂപ ഇടിഞ്ഞ് 35,000ല്‍ എത്തി. ഇന്നലെ 280 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണ വില ചാഞ്ചാട്ടത്തിലാണ്.
Related Articles
Check Also
Close
-
കോവിഡിന്റെ മാറി മാറി വരുന്ന വകഭേദങ്ങള്‍ ;മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദ്ധര്‍January 4, 2022 10:38 AM