കോഴിക്കോട്: ഡിവൈഎഫ്ഐ നേതാക്കളായ മുഹമ്മദ് റിയാസും ടി.വി. രാജേഷ് എംഎല്‍എയും റിമാന്‍ഡില്‍. 2016ല്‍ കോഴിക്കോട് എയര്‍ഇന്ത്യ ഓഫീസ് ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് കോടതി റിമാന്‍ഡ് ചെയ്തത്. കോഴിക്കോട് കോടതിയുടേതാണ് ഉത്തരവ്. കേസില്‍ നിരന്തരമായ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ഇവരുടെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിചാരണ കോടതിയില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് ഇന്ന് ഹാജരായപ്പോഴാണ് കോടതി ഇവരെ റിമാന്‍ഡ് ചെയ്തത്.
Related Articles
Check Also
Close
-
ബെവ്ക്യൂ ആപ് ട്രയല്‍ റണ്‍ വിജയകരമെന്ന് ഫെയര്‍കോഡ് കമ്പനിMay 27, 2020 3:48 PM