ന്യൂഡല്‍ഹി: വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ് താന്‍ കൊവിഡ് പോസിറ്റീവാണെന്ന് യാത്രക്കാരന്റെ വെളിപ്പെടുത്തല്‍. ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് പൂനെയിലേക്ക് ടേക്ക് ഓഫിനൊരുങ്ങിയ ഇന്‍ഡിഗോ 6ഇ-286 വിമാനത്തിലാണ് സംഭവം. പൈലറ്റ് വിവരമറിയിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ വിമാനം തിരിച്ചുവിളിച്ചു. താന്‍ കൊവിഡ് പോസിറ്റീവാണെന്ന് തെളിയിക്കുന്ന രേഖകളടക്കം കൈമാറിയതോടെ കാബിന് ക്രൂവും യാത്രക്കാരും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ഇയാളെ തുടര്‍ന്ന് ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിമാനം അണുവിമുക്തമാക്കിയതിന് ശേഷമാണ് ടേക്ക് ഓഫിന് തയ്യാറായത്.
Related Articles
പുലിറ്റ്സര്‍ പുരസ്കാരം പ്രഖ്യാപിച്ചു; ഇന്ത്യന്‍ വംശജയായ മേഘ രാജഗോപാലിന് പുരസ്കാരം
June 12, 2021 11:18 AM
Check Also
Close
-
ചാന്ദ്രയാന്‍ 2 ക്രാഷ്ലാന്റ് ചെയ്ത ഇടം തിരംഗ പോയിന്റ് ; പേരിട്ട് പ്രധാനമന്ത്രിAugust 26, 2023 11:40 AM