LatestMalappuram
മലപ്പുറം – പാലക്കാട് ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം മാർച്ച് 10 മുതൽ
പി.വി.എസ്
മലപ്പുറം :മലപ്പുറം – പാലക്കാട് ദേശീയപാതയില്‍ മാര്‍ച്ച് 10 ന് ഗതാഗത നിയന്ത്രണം. ദേശീയപാത 966 ല്‍ വീതികൂട്ടുന്നതിന്റെ ഭാഗമായി എസ്റ്റേറ്റ് ജംഗ്ഷനില്‍ കി.മീ 133/ 100 റോഡിനു സമീപത്തെ മരം മുറിക്കുന്നതിനാലാണ് മാര്‍ച്ച് 10 ന് പ്രദേശത്ത് കൂടുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. കോഴിക്കോട് ഭാഗത്ത് നിന്ന് പാലക്കാട്ടേക്ക് വരുന്ന വാഹനങ്ങള്‍ ഭാഗികമായി മുണ്ടൂരില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് മുണ്ടൂര്‍ കൂട്ടുപാത- പറളി കൂട്ടുപാത വഴി പൊന്നാനി – പാലക്കാട് പാതയിലൂടെ പാലക്കാട് ഭാഗത്തേക്ക് പോകേണ്ടതാണ്.