ശ്രീജ.എസ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ മോശം കാലം അവസാനിച്ചെന്ന് ആര്.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഇനി രാജ്യത്തെ സമ്പദ്വ്യവസ്ഥയില് പുരോഗതിയുണ്ടാകുമെന്നും സര്‍ക്കാറിന്റെ നിക്ഷേപങ്ങള്‍ ഇതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച വന്‍ മൂലധനനിക്ഷേപം സാമ്പത്തിക പ്രവര്‍ത്തനങ്ങളേയും നിക്ഷേപത്തേയും കരുത്തുറ്റ രീതിയില്‍ സ്വാധീനിക്കുമെന്നും ആര്.ബി.ഐ ഗവര്‍ണര്‍ വ്യക്തമാക്കി.“ഇനി മുതല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില് വളര്‍ച്ച മാത്രമേ ഉണ്ടാകു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ്വ്യവസ്ഥ 10.5 ശതമാനം നിരക്കില്‍ വളരും. ” അദ്ദേഹം പറഞ്ഞു.
അതേസമയം, പണപ്പെരുപ്പം വര്‍ധിച്ചതും കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതും ആശങ്കയുണ്ടാക്കുന്നുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ഈ വര്‍ഷം 13 ലക്ഷം കോടി കേന്ദ്രം കടമെടുത്തിട്ടുണ്ട്. അടുത്ത വര്‍ഷം 12 ലക്ഷം കോടി കടമെടുക്കേണ്ടി വരും. ആര്.ബി.ഐയുടെ വിപണി ഇടപെടല്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .