അങ്കമാലി : പാറമടയില്‍ കല്ല് കയറ്റാന്‍ വന്ന ലോറി അപകടത്തില്‍പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മൂക്കന്നൂര്‍ ആഴകം ആശേരി അമ്പലത്തിന് സമീപം താമസിക്കുന്ന കോട്ടയ്ക്കല്‍ ദേവസിക്കുട്ടിയുടെ മകന് ജിന്സന് (26) ആണ് അപകടത്തില്‍ മരിച്ചത്.പറമ്പയത്തുള്ള പാറമടയില്‍ കല്ല് കയറ്റാനായി കാത്തുനില്‍ക്കുന്നതിനിടെ ജിന്‍സന്റെ ലോറി നിയന്ത്രണംവിട്ട് താഴേക്ക് ഇറങ്ങുകയായിരുന്നു ഉണ്ടായത്. വാഹനത്തിനിടയില്‍ കുടങ്ങിയ ജിന്‍സനെ അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.മേല്‍നടപടി സ്വീകരിച്ച് അങ്കമാലി ഗവ. താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Related Articles
ആര്യാ രാജേന്ദ്രന് ആശംസകളുമായി ശശി തരൂര്‍ എം പി
December 26, 2020 5:42 PM
ലോക ഇലവന് പ്രഖ്യാപിച്ച് ഐ.സി.സി
December 27, 2020 5:47 PM
Check Also
Close
-
സമയത്ത് ലേലം ചെയ്തില്ല; തേക്ക് നശിച്ചുOctober 6, 2021 2:24 PM