കൊച്ചി : കൊച്ചി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ടോണി ചമ്മിണിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവായ സാഹചര്യത്തില്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
താനുമായി അടുത്ത് ഇടപഴകിയവര്‍ ജാഗ്രത പുലര്‍ത്തണമെന്നും കോവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഉമ്മന്‍ ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ടോണി ചമ്മിണിയുമായി അടുത്ത് ഇടപഴകിയിരുന്നു.
ടോണി ചമ്മിണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
പ്രിയപ്പെട്ട സഹോദരി സഹോദരരെ
യൂഡിഎഫ് പ്രവര്‍ത്തകരെ,
ഞാന്‍ കോവിഡു പോസിറ്റീവ് ആയ വിവരം അറിഞ്ഞിരിക്കുമല്ലൊ…? എന്റെ അഭാവത്തിലും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഒരു മുടക്കവും കൂടാതെ മുന്നോട്ടു കൊണ്ടു പോകണമെന്നഭ്യര്‍ത്ഥിക്കുന്നു.
എന്റെ അസാന്നിധ്യത്തിലും നിങ്ങള്‍ കൂടുതല്‍ ശക്തിയോടെ , ഏക മനസ്സോടെ പ്രവര്‍ത്തന രംഗത്തുണ്ടാവുമെന്നു എനിക്കു ഉറപ്പുണ്ട്.
ഈ ഘട്ടവും നാം തരണം ചെയ്യും.
ദൈവം നമ്മളെ സഹായിക്കട്ടെ
സ്നേഹത്തോടെ
ടോണി ചമ്മിണി