മുംബൈ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്നും അറുപതിനായിരത്തിന് മുകളില്‍ രോഗികള്‍. കര്‍ണാടകയിലും രോഗം വ്യാപനം രൂക്ഷമാകുകയാണ്. കര്‍ണാടകയില്‍ ഇന്ന് പതിനേഴായിരത്തിന് മുകളിലാണ് രോഗം സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 67,123 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. ഇന്ന് 419 പേരാണ് മരിച്ചത്. 56,783 പേര്‍ക്കാണ് രോഗ മുക്തി. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം ഇതോടെ 6,47,933 ആയി. ഇതുവരെയുള്ള രോഗ മുക്തി 30,61,174. ആകെ മരണം 59,970.മുംബൈ നഗരത്തില്‍ മാത്രം 8,834 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 6,617 പേര്‍ക്കാണ് രോഗ മുക്തി. 52 പേരാണ് മുംബൈയില്‍ മരിച്ചത്.കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 17,489 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 5,565 പേര്‍ക്കാണ് രോഗ മുക്തി. ഇന്ന് 80 പേര് മരിച്ചു.ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 11,41,998 ആയി.
Related Articles
Check Also
Close
-
അഴിമതി മാത്രമല്ല മലയാളിയുടെ ജീവൻ പോലും അപകടത്തിലെന്നു ചെന്നിത്തലApril 16, 2020 12:57 PM