കാളികാവ്: കൂടെയുള്ളവര്‍ക്കും നാട്ടുകാര്‍ക്കും കോവിഡ് പരത്തുന്നതിനിടയാക്കുന്ന വിധം ഷട്ടില്‍ കളിച്ച പോസിറ്റീവ് ആയ രണ്ട് യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. ചോക്കാട് പഞ്ചായത്തിലെ മാളിയേക്കല്‍ വലിയ പറമ്പിലെ രണ്ട് യുവാക്കള്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമ പ്രകാരവും കൂടെയുള്ളവര്‍ക്കെതിരെ പെറ്റികേസുകളുമാണ് ചുമത്തിയത്. ചോക്കാട് പഞ്ചായത്തിലെ മാളിയേക്കല്‍ വലിയപറമ്പിലാണ് കോവിഡ് പടര്‍ന്നു പിടിക്കാന്‍ ഇടയാകുന്ന വിധത്തില്‍ യുവാക്കള്‍ ഷട്ടില്‍ ബാഡ്മിന്റന്‍ കളിയില്‍ ഏര്‍പ്പെട്ടത്. കാളികാവ് എസ്ഐ ടി.പി.മുസ്തഫയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പോലീസിനെ കണ്ട ഉടനെ പ്രതികള്‍ ഓടി രക്ഷപ്പെട്ടെങ്കിലും പോലീസ് പിന്തുടര്ന്ന് കേസെടുക്കുകയായിരുന്നു. കോവിഡ് വൈറസിന്റെ അതിരൂക്ഷമായ വ്യാപനം നടക്കുന്ന വേളയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്വാറന്റൈന് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനും രോഗം മറ്റുള്ളവര്‍ക്ക് പകരുന്നതിന് ഇടയാക്കാവുന്ന സാഹചര്യത്തിലുമാണ് കേസെടുത്തതെന്ന് കാളികാവ് എസ്ഐ ടി.പി.മുസ്തഫ പറഞ്ഞു.
Related Articles
കോവിഡ് നിരീക്ഷണ രോഗികളെ ചികിൽസിക്കുന്ന ഡോക്ടെഴ്സിന് പി. പി. റ്റി കിറ്റ് നൽകുന്നില്ല
July 28, 2020 3:08 PM
ടിക്കറ്റ് തുക മടക്കി നല്‍കാനാവില്ലെന്ന് എയര്‍ ഇന്ത്യ
February 18, 2021 4:33 PM
കോവിഡ് വാക്സിന്- ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ആരോഗ്യവകുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി
January 13, 2021 11:17 AM
Check Also
Close
-
ടി.ടി എടുക്കാനെത്തിയ വിദ്യാര്‍ഥിക്ക് കോവിഡ് വാക്സിന് നല്കി; നഴ്സിന് സസ്പെന്ഷന്December 4, 2021 4:07 PM