ന്യൂഡെല്‍ഹി: ആര്‍മി ഏവിയേഷന്‍ വിംഗില്‍ ഇനി വനിതകളും. ഇതു സംബന്ധിച്ച നടപടികളാരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി രണ്ട് വനിത ഓഫിസര്‍മാരെയാണ് ഹെലികോപ്റ്റര്‍ പൈലറ്റ് പരിശീലനത്തിന് തെരഞ്ഞെടുത്തത്. നാവിക സേനയിലും വ്യോമസേനയിലും പൈലറ്റ് തസ്തികയില്‍ വനിതകളെ നിയമിക്കുന്നുണ്ട്. എന്നാല്‍ ആര്‍മിയില്‍ ഇതുവരെ ഗ്രൗണ്ടില്‍ മാത്രമാണ് വനിതകളെ നിയമിച്ചിരുന്നത്. ആദ്യമായാണ് ആര്‍മി വനിതകളെ പൈലറ്റ് തസ്തികയിലേക്ക് തെരഞ്ഞെടുക്കുന്നത്. നാസിക്കിലെ കോംബാറ്റ് ആര്‍മി ഏവിയേഷന്‍ ട്രെയിനിംഗ് സ്കൂളില്‍ പരിശീലനം തുടങ്ങി.
Related Articles
சாந்திகிரி இன்ஸ்டிடியூட் ஆப் தற்காப்பு கலை மற்றும் குங்ஃபூ – பெல்ட் வழங்கியது
January 30, 2024 12:49 PM
Check Also
Close