മലപ്പുറം: ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ ഇതുവരെ 8,58,712 പേരാണ് കൊവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചത്. ഇതില്‍ 7,09,880 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 1,48,832 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്.18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 74,583 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 1,898 പേര്‍ക്ക് രണ്ടാം ഡോസും നല്കി. 45 വയസിനു മുകളില്‍ പ്രായമുള്ള 5,41,116 പേര്‍ക്ക് ആദ്യഘട്ട വാക്സിനും 88,157 പേര്‍ക്ക് രണ്ടാം ഘട്ട വാക്സിനുമാണ് നല്‍കിയിരിക്കുന്നതെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Related Articles
Check Also
Close
-
സത്യൻ അന്തരിച്ചിട്ട് അരനൂറ്റാണ്ടാവുന്നുJune 15, 2020 11:21 AM