LatestThiruvananthapuram
കെഎസ്ആര്‍ടിസി യിലെ ശമ്പളപരിഷ്കരണ ചര്‍ച്ചകള്‍ നാളെ
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ സേവന– വേതന പരിഷ്കരണവുമായി ബന്ധപ്പെട്ട് ചര്‍ച്ച തിങ്കളാഴ്ച നടക്കുമെന്ന് അറിയിച്ചു. സെക്രട്ടേറിയറ്റിലെ ലയം ഹാളില്‍ 2.30ന് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുക.
ഈ വര്‍ഷം തുടക്കം നടന്ന റഫറണ്ടത്തിലൂടെ അംഗീകാരം നേടിയ കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് അസോസിയേഷന് (സിഐടിയു), യുഡിഎഫ് നേതൃത്വത്തിലുള്ള ട്രാന്‍സ്പോര്‍ട്ട് ഡമോക്രാറ്റിക് ഫെഡറേഷന് (ടി ഡി എഫ്), കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് സംഘ് (ബിഎംഎസ് ) എന്നീ സംഘടനകളെയാണ് സിഎംഡി ബിജു പ്രഭാകരന് ചര്‍ച്ചക്കായി ക്ഷണിച്ചിരിക്കുന്നത്.