Latest
ജിദ്ദയില്‍ മലയാളി യുവാവ് മരണപ്പെട്ടു
ജിദ്ദ: ഹൃദയാഘാതത്തെത്തുടര്‍ന്ന് ജിദ്ദയില്‍ മലയാളി യുവാവ് മരണപ്പെട്ടു. പെരിന്തല്‍മണ്ണ, ആലിപ്പറമ്പ് സ്വദേശി ബഷീര്‍ കോരനാത്ത് (കുഞ്ഞാണി 40) ആണ് മരിച്ചത്. മയമി ഹാജി, ഖദീജ ദമ്പതികളുടെ മകനാണ്. മൃതദേഹം മക്കയില്‍ സംസ്കരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ഇക്കാര്യത്തിന് രംഗത്തുള്ള ബന്ധുവായ അയ്യൂബ് ദാരിമി, കെ എം സി സി വെല്‍ഫയര്‍ വിങ് പ്രവര്‍ത്തകരായ മുഹമ്മദ് കുട്ടി പാണ്ടിക്കാട്, സിദ്ധീഖ് ഒളവട്ടൂര്‍ എന്നിവര്‍ അറിയിച്ചു.
ജിദ്ദയിലെ ഒരു മദ്രസ സ്ഥാപനത്തില്‍ പതിനൊന്ന് വര്‍ഷമായി പരിപാലകനായി ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ: ഫസീജ, മക്കള്‍: ഫര്‍സാന, സിഫാന, ഷഹാന നിഹാല.