KeralaLatest

സഹായം ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ പരമാവധി പരിശ്രമിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

“Manju”

തിരുവനന്തപുരം: ജനങ്ങള്‍ക്ക് സഹായം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ (Government) പരിശ്രമിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജനങ്ങള്‍ക്ക് ഗുണം ലഭിക്കുന്ന ഒന്നിനും സര്‍ക്കാര്‍ തടസം നില്‍ക്കില്ല. ഡബ്ല്യു.എച്ച്‌.ഒ.യുടേയും ഐ.സി.എം.ആറിന്റേയും മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ച്‌ വരുന്നത്. ജില്ലാതല വികേന്ദ്രീകൃത ഓണ്‍ലൈന്‍ (Online) സംവിധാനത്തിലൂടെയാണ് സംസ്ഥാനത്തിപ്പോള്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

റിയല്‍ ടൈം എന്‍ട്രി സംവിധാനമാണിതിലുള്ളത്. ഏത് ആശുപത്രിയിലാണോ മരണം സംഭവിക്കുന്നത് അവിടെ നിന്നും ഡോക്ടര്‍മാര്‍ ഓണ്‍ലൈന്‍ മുഖേനയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് ജില്ലാതലത്തില്‍ പരിശോധിച്ച്‌ 24 മണിക്കൂറിനകം സ്ഥിരീകരിക്കുന്നു. ആശുപത്രികള്‍ക്ക് പരിശീലനം നല്‍കി കൃത്യമായാണ് ഇത് നടപ്പിലാക്കുന്നത്. നിലവില്‍ കൊവിഡ് മരണങ്ങളെ (Covid death) പറ്റി സര്‍ക്കാരിന് പരാതി കിട്ടിയിട്ടില്ല. നേരത്തെ ഏതെങ്കിലും ഒറ്റപ്പെട്ട മരണം വിട്ടുപോയിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button